HomeIran Israel Conflictഅമേരിക്കയുടെ MQ-1 ഡ്രോൺ വെടിവച്ചിട്ടുവെന്ന് ഇറാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു |...

അമേരിക്കയുടെ MQ-1 ഡ്രോൺ വെടിവച്ചിട്ടുവെന്ന് ഇറാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നു | MQ-1 drone

ടെഹ്‌റാൻ: മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ അമേരിക്കയുടെ ‘MQ-1’ ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോൺ തകർത്തതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.(Iran claims to have shot down US MQ-1 drone, War intensifies in the Middle Asia )

ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി സൈനിക നീക്കം ആരംഭിച്ചിരുന്നു. തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഇവർ ആക്രമണം നടത്തി. ഇറാന്റെ മിസൈൽ-ആണവ ഭീഷണികൾ തടയാനാണ് ഈ നീക്കമെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. ഈ ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.

തിരിച്ചടിയായി ഇസ്രായേലിനും മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ വൻതോതിൽ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. ബഹ്‌റൈൻ, ജോർദാൻ, ഇറാഖ്, ഖത്തർ, കുവൈറ്റ്, യുഎഇ, ഒമാൻ, സൗദി അറേബ്യ, സിറിയ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ നീക്കം. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ചാവേർ ഡ്രോണുകൾ എന്നിവയാണ് ഇറാൻ ഉപയോഗിക്കുന്നത്.

Clickable Info Box