HomeIran Israel Conflict3 ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി': ഹിസ്ബുള്ള |...

3 ഇസ്രായേൽ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി’: ഹിസ്ബുള്ള | Israeli military

ബെയ്‌റൂട്ട്: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, ഇസ്രായേലിന്റെ മൂന്ന് പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഹിസ്ബുള്ള ശക്തമായ ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങൾ നടത്തി.( Hezbollah says they attacked 3 Israeli military bases)

വടക്കൻ ഇസ്രായേലിലെ റാമത്ത് ഡേവിഡ് വ്യോമതാവളം, നിരീക്ഷണ കേന്ദ്രമായ മെറോൺ ബേസ്, ഗോലാൻ കുന്നുകളിലെ നഫ ബേസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. നഫ ബേസിന് നേരെ വലിയ തോതിലുള്ള റോക്കറ്റ് വർഷമാണ് ഉണ്ടായതെന്ന് ഹിസ്ബുള്ള അവകാശപ്പെട്ടു.

തങ്ങളുടെ ലക്ഷ്യം സൈനിക കേന്ദ്രങ്ങൾ മാത്രമാണെന്ന് ഹിസ്ബുള്ള അറിയിച്ചു. എന്നാൽ ഇസ്രായേൽ സൈന്യം ഈ ആക്രമണങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Clickable Info Box