Times Kerala

ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം; ഫസ്റ്റ് ലുക്ക് പുറത്ത്

 
 ജന്മദിന സർപ്രൈസുമായി 'ഉത്തരകാണ്ഡ' ടീം; ഫസ്റ്റ് ലുക്ക് പുറത്ത് 

ചോരപുരണ്ട മുഖവും കയ്യിൽ ചുരുട്ടും തോളിൽ ബുള്ളറ്റ് ബെൽറ്റുമായി ഇരിക്കുന്ന നടൻ ശിവരാജ് കുമാറിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ശിവരാജ് കുമാർ നായകനാകുന്ന പുതിയ ചിത്രം 'ഉത്തരകാണ്ഡ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റാണ് നിർമ്മാണ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. നടന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ഈ സർപ്രൈസ് ഫസ്റ്റ് ലുക്ക്.

മാലിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായിക ഭാവനയാണ്. കന്നഡയിൽ റിലീസിനൊരുങ്ങന്ന വലിയ റിലീസുകളിൽ ഒന്നാണ് ഉത്തരകാണ്ഡ. രോഹിത് പടകിയാണ് ചിത്രത്തിന്റെ സംവിധാനം. കെആർജി സ്റ്റുഡിയോയുടെ ബാനറിൽ കാർത്തിക് ഗൗഡ, യോഗി ജി രാജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
 

Related Topics

Share this story