Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeEntertainmentകണ്ടും മിണ്ടിയും ഇരുവർ: മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ഇന്ന്...

കണ്ടും മിണ്ടിയും ഇരുവർ: മുഖ്യമന്ത്രിയും മോഹൻലാലും ഒന്നിക്കുന്ന അഭിമുഖത്തിൻ്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങും | Mohanlal

🎙️ Latest Podcast

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിലുള്ള പ്രത്യേക അഭിമുഖം ‘കണ്ടും മിണ്ടിയും ഇരുവർ’ ഇന്ന് വൈകിട്ട് പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്താണ് അഭിമുഖം ചിത്രീകരിച്ചത്. വൈകിട്ട് പ്രമുഖ ചാനലുകളിലും സോഷ്യൽ മീഡിയ പേജുകളിലും അഭിമുഖത്തിന്റെ പൂർണ്ണരൂപം സംപ്രേഷണം ചെയ്യും.(The full interview between the Chief Minister and Mohanlal will be released today)

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ വശങ്ങളും ചർച്ച ചെയ്യുന്നതാണ് അഭിമുഖമെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ സൂചന നൽകുന്നു. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ളവരാണ് ഈ ദൃശ്യാവിഷ്കാരം ഒരുക്കിയത്.

അതേസമയം, ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ലാലും പിണറായിയും തമ്മിലുള്ള ദീർഘകാലത്തെ വ്യക്തിബന്ധത്തിന്റെ ഭാഗമായാണ് അഭിമുഖമെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് സി.പി.എം നൽകുന്ന വിശദീകരണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.