Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeEntertainment'ഹോണടിച്ചിട്ടും നിർത്തിയില്ല, കുറേ നേരം റോഡിൽ കിടന്നു, നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്':...

‘ഹോണടിച്ചിട്ടും നിർത്തിയില്ല, കുറേ നേരം റോഡിൽ കിടന്നു, നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്’: മണിയൻപിള്ള രാജുവിന് കുരുക്കായി യുവാക്കളുടെ മൊഴിയും CCTV ദൃശ്യങ്ങളും, നടന് ജാമ്യം | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ നടന്റെ വാദങ്ങൾ തള്ളുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. റോഡിന്റെ വശങ്ങൾ ശ്രദ്ധിക്കാതെ ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് റോഡിലേക്ക് കാർ ഇറക്കുന്നതും ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.(Statements of men and CCTV footage implicate Maniyanpilla Raju)

അപകടത്തിൽ പരിക്കേറ്റ നിവേദിത്, സൂരജ് എന്നിവർ നടനെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. കാർ റോഡിലേക്ക് വരുന്നത് കണ്ട് ഹോൺ അടിച്ചിട്ടും നിർത്താതെ വന്ന് ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം ബൈക്കിനെ നിരക്കി കൊണ്ടുപോയി. യുവാക്കൾ റോഡിൽ തെറിച്ചുവീണിട്ടും വണ്ടിയോടിച്ചു പോയി.

ഏറെ നേരം റോഡിൽ കിടന്ന തങ്ങളെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്ന് യുവാക്കൾ പറഞ്ഞു. നിവേദിതിന് ഉടൻ ശസ്ത്രക്രിയ നടത്തും; സൂരജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. സംഭവത്തിൽ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. 12 മണിക്കൂറിന് ശേഷമാണ് പരിശോധന നടത്തിയത്.

ടെന്നീസ് ക്ലബ്ബിന് പിന്നിലാണ് വോൾവോ കാർ കണ്ടെത്തിയത്. തന്റെ വാഹനത്തിൽ ബൈക്ക് വന്നിടിക്കുകയായിരുന്നുവെന്നും പേടിച്ചാണ് നിർത്താതെ പോയതെന്നുമാണ് മണിയൻപിള്ള രാജുവിന്റെ മൊഴി. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഇതിന് വിരുദ്ധമാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിൻ്റെ അറസ്റ്റ് മ്യൂസിയം പൊലീസ് രേഖപ്പെടുത്തി അദ്ദേഹത്തെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി. സ്റ്റേഷനിൽ ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും അപകടം നടന്ന സ്ഥലത്തെത്തിച്ചുള്ള തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് നടപടി. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജുവിന്റെ വോൾവോ കാർ പോലീസ് കണ്ടെടുത്തു. ടെന്നീസ് ക്ലബിന് പിന്നിലായിരുന്നു വാഹനം ഉണ്ടായിരുന്നത്.

അറസ്റ്റിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ, അപകടത്തിന് ശേഷം വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് അദ്ദേഹം സമ്മതിച്ചു. രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാവിലെ വന്നാല്‍ മതിയെന്നു പറഞ്ഞുവെന്നുമാണു രാജു മാധ്യമങ്ങളോടു പ്രതികരിച്ചത്. യുവാക്കൾ എൻ്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. ഞാൻ ഒരു ക്യാൻസർ പേഷ്യൻ്റാണ്. ആ ശബ്ദം കേട്ട ഉടനെ പാനിക് ആയിപ്പോയി. അതുകൊണ്ടാണ് വാഹനം നിർത്താതെ പോയത്. ഉടൻ തന്നെ സുഹൃത്തിനെ വിളിച്ച് വിവരം അറിയിച്ചിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. ആംബുലൻസ് ഏർപ്പാടാക്കാൻ പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് ബൈക്കിലിടിച്ചത്. വാഹന ഉടമ സുധീർകുമാർ രാജു ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ നടൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala