Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeEntertainment'ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ല': മണിയൻപിള്ള രാജു പ്രതിയായ കാർ അപകടത്തിൽ പോലീസിന്...

‘ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ല’: മണിയൻപിള്ള രാജു പ്രതിയായ കാർ അപകടത്തിൽ പോലീസിന് അനുകൂലമായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് | Maniyanpilla Raju

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ മ്യൂസിയം പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിന് പിന്നാലെ പോലീസിനെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളുന്ന റിപ്പോർട്ടാണ് സിറ്റി പോലീസ് കമ്മീഷണർക്ക് സമർപ്പിച്ചത്.(Special Branch report in favor of police in Maniyanpilla Raju’s car accident case)

അപകടം നടന്നയുടൻ കൺട്രോൾ റൂം വാഹനവും മ്യൂസിയം പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം ഉറപ്പാക്കാനാണ് പോലീസ് മുൻഗണന നൽകിയത്. അപകടത്തിന് ശേഷം രണ്ട് വട്ടം രാജുവിന്റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവായിട്ടുണ്ട്.

അപകടവിവരം താൻ പോലീസിനെ വിളിച്ചറിയിച്ചു എന്ന രാജുവിന്റെ പ്രസ്താവന വിശ്വസനീയമല്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയെങ്കിലും അന്വേഷണത്തിന്റെ തുടക്കം മുതൽ നടനെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന ആക്ഷേപം ശക്തമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala