HomeEntertainmentഫിറോസ് വഞ്ചിക്കുകയായിരുന്നു, ആദ്യ വിവാഹത്തിലെ മകളെ കാണാൻ പോലും അനുവദിച്ചില്ല; വെളിപ്പെടുത്തലുമായി...

ഫിറോസ് വഞ്ചിക്കുകയായിരുന്നു, ആദ്യ വിവാഹത്തിലെ മകളെ കാണാൻ പോലും അനുവദിച്ചില്ല; വെളിപ്പെടുത്തലുമായി സജ്‌ന | Sajna Noor-Firoz Khan

തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുഞ്ഞായി സ്നേഹിക്കാമെന്ന ഫിറോസിന്റെ വാഗ്ദാനത്തിലാണ് വീണ്ടും വിവാഹത്തിന് സമ്മതിച്ചതെന്നും സജ്‌ന (Sajna Noor-Firoz Khan). എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ മാസം മുതൽ തന്നെ മകളെ കാണുന്നതിൽ നിന്നും ഫിറോസ് വിലക്കേർപ്പെടുത്തി. രണ്ടാമത് ഗർഭിണിയായ കാലയളവിലും വീട്ടുകാരെ കാണാനോ സംസാരിക്കാനോ അനുവദിക്കാതെ കടുത്ത മാനസിക പീഡനമാണ് നേരിട്ടതെന്ന് സജ്‌ന വെളിപ്പെടുത്തി.

ഫിറോസിന് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നതായും സജ്‌ന ആരോപിച്ചു. “ഒരിക്കൽ ഫിറോസിന്റെ ടാബിൽ നിന്ന് ഒരു പെൺകുട്ടിയുമായുള്ള അശ്ലീല ചാറ്റുകൾ ഞാൻ കണ്ടെത്തി. അത് കണ്ട ഞെട്ടലിൽ ബോധരഹിതയായ ഞാൻ കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അന്ന് കൈയ്യിലിട്ട 22 സ്റ്റിച്ചുകൾ മറയ്ക്കാനാണ് ഞാൻ ടാറ്റൂ ചെയ്തത്,” സജ്‌ന പറഞ്ഞു. പിന്നീട് മറ്റൊരു സിനിമ സെറ്റിൽ വെച്ചും സമാനമായ രീതിയിൽ ഫിറോസിനെ പിടികൂടിയതായും സജ്‌ന കൂട്ടിച്ചേർത്തു.

ബിഗ് ബോസിന് ശേഷം ആറ് മാസത്തിനുള്ളിൽ തന്നെ ഇരുവരും വേർപിരിഞ്ഞതായാണ് സജ്‌ന വ്യക്തമാക്കുന്നത്. എന്നാൽ വേർപിരിഞ്ഞ ശേഷവും ഫിറോസ് തന്നെ പിന്തുടർന്ന് ശല്യം ചെയ്തിരുന്നതായി താരം പറയുന്നു. സീരിയൽ സെറ്റുകളിൽ എത്തി കൂടെ അഭിനയിക്കുന്നവരുമായി ചേർത്ത് അപവാദം പറയുകയും, തന്റെ സുഹൃത്തുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതുമൂലം പല അവസരങ്ങളും നഷ്ടപ്പെട്ടതായും സജ്‌ന പറഞ്ഞു.

ഫിറോസ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സജ്‌ന വെളിപ്പെടുത്തി. ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യാതെയാണ് ഫിറോസ് തന്നെ വിവാഹം കഴിച്ചത്. രജിസ്റ്റർ വിവാഹമായതിനാൽ ഇതിലെ ചതി താൻ വൈകിയാണ് അറിഞ്ഞത്. തന്റെ കുഞ്ഞുങ്ങളുടെ ഭാവിയോർത്തും നാട്ടുകാരെ പേടിച്ചുമാണ് ഇത്രയും കാലം എല്ലാം സഹിച്ചതെന്നും, ഇനി നിയമപരമായി മുന്നോട്ട് പോകുമെന്നും സജ്‌ന വ്യക്തമാക്കി.

Story Summary: Sajnan Noor reveals the traumatic mental and physical abuse she faced from Firoz Khan, including restrictions on meeting her child and discoveries of his infidelity. She clarifies that they have been living separately for years and has now decided to pursue legal action to protect her and her children’s future.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...