Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala
HomeEntertainmentറാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV...

റാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV ഗോവിന്ദൻ | Rapper Vedan

🎙️ Latest Podcast

Always plays the latest podcast episode

തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan’s wedding on the 24th, the announcement was made by MV Govindan)

തൃശൂരിൽ വെച്ച് ലളിതമായി വിവാഹം നടത്താനായിരുന്നു ഇരുവരുടെയും തീരുമാനമെങ്കിലും, കണ്ണൂരിൽ നടന്ന ‘ഹാപ്പിനസ് ഫെസ്റ്റിവലിന്റെ’ സമാപന വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ സർപ്രൈസ് വാർത്ത പരസ്യമാക്കിയത്. വേദിയിൽ വേടന്റെ സാന്നിധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

വേടന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രണയഗാനങ്ങളിൽ ഒന്നായ ‘മോണലോവ’ നവമിതയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഹിരൺദാസും നവമിതയും ഒന്നാകുന്നത്. സാമൂഹിക വിഷയങ്ങളിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന വേടന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.