HomeEntertainment'അധികാരം സെൻസർ ബോർഡിന്': 'ദി കേരള സ്റ്റോറി 2' സിനിമ ഹൈക്കോടതി...

‘അധികാരം സെൻസർ ബോർഡിന്’: ‘ദി കേരള സ്റ്റോറി 2’ സിനിമ ഹൈക്കോടതി കാണുന്നതിനെതിരെ നിർമ്മാതാവ് | The Kerala Story 2

കൊച്ചി: ‘കേരള സ്റ്റോറി’ രണ്ടാം ഭാഗം പ്രദർശിപ്പിക്കുന്നതിന് മുൻപ് സിനിമ കണ്ട് വിലയിരുത്താനുള്ള ഹൈക്കോടതി തീരുമാനത്തിനെതിരെ നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ രംഗത്ത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ സിനിമ കണ്ട് വിലയിരുത്താൻ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്നും അത് സെൻസർ ബോർഡിന് പകരമാകില്ലെന്നും നിർമ്മാതാവ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.(Producer opposes High Court screening of The Kerala Story 2)

സിനിമ കണ്ട് അനുമതി നൽകാനുള്ള ഏക അധികാര കേന്ദ്രം സെൻസർ ബോർഡാണ്. വിദഗ്ധർ സിനിമ കണ്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡ് തീരുമാനത്തിൽ പ്രഥമദൃഷ്ട്യാ പിഴവില്ലെങ്കിൽ സിനിമ സ്റ്റേ ചെയ്യാൻ കോടതിക്ക് കഴിയില്ല. രാജ്യത്താകെ 1,800 തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ, മാർക്കറ്റിംഗ് ജോലികൾ പൂർത്തിയായി. റിലീസിന് തൊട്ടുമുൻപുള്ള സ്റ്റേ വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.

ഹർജി നൽകിയ വ്യക്തി സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും പ്രതിനിധീകരിക്കുന്നില്ല. അതിനാൽ ഇത്തരമൊരു ഹർജിയുമായി കോടതിയെ സമീപിക്കാൻ അവർക്ക് അവകാശമില്ല. സിനിമയിൽ കൃത്യമായ നിഷേധക്കുറിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിലെ സ്ത്രീകളുടെ മാത്രം കഥയല്ല, മറിച്ച് കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് പുറത്തേക്ക് നീളുന്ന പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. അതിനാലാണ് ‘ഗോസ് ബിയോണ്ട്’ എന്ന് പേരിനൊപ്പം ചേർത്തതെന്നും നിർമ്മാതാവ് വിശദീകരിച്ചു.

സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന അവകാശവാദം ശരിയല്ലെന്നും ഉള്ളടക്കം എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കണ്ണൂർ സ്വദേശി നൽകിയ ഹർജി പരിഗണിച്ചാണ് ചിത്രം കണ്ട് വിലയിരുത്താൻ കോടതി തീരുമാനിച്ചത്.

WhatsApp Channel Banner

Latest updates

ദക്ഷിണേന്ത്യയിലെ 72% ആളുകളും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് മുൻഗണന നൽകുന്നു;...

കൊച്ചി: ദക്ഷിണേന്ത്യയിലെ 72 ശതമാനം ആളുകളും ആരോഗ്യകരവും സന്തുലിതവുമായ ഭക്ഷണക്രമത്തിന് (Balanced Diet) മുൻഗണന നൽകുന്നതായി മണിപാൽസിഗ്ന ഹെൽത്ത് ഇൻഷുറൻസിന്റെ (Manipalcigna india health quotient 2026) 'ഇന്ത്യ ഹെൽത്ത് കോഷ്യന്റ് 2026'...

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസ് 2026: ആക്‌സിസ് ബാങ്ക് –...

കൊച്ചി: രാജ്യത്തെ കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ആക്‌സിസ് ബാങ്കും ഇൻസ്‌പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സും (IIS) സംയുക്തമായി നടപ്പാക്കുന്ന 'ആക്‌സിസ് ബാങ്ക് ജുഡോ ഡെവലപ്‌മെന്റ് പ്രോഗ്രാം' ശ്രദ്ധേയമായ നേട്ടത്തിൽ (Axis bank iis...

‘ചലോ സൻസദ്’ പ്രതിഷേധത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട ഹർജി...

ന്യൂഡൽഹി: ജൂലൈ 20-ന് പാർലമെന്റിലേക്ക് നടത്തിയ 'ചലോ സൻസദ്' പ്രതിഷേധവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അല്ലെങ്കിൽ മറ്റേതെങ്കിലും പ്രത്യേക അന്വേഷണ ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി...

അപൂർവ്വ ധമനി തടസ്സം: 73-കാരന് സങ്കീർണ്ണമായ CERAB ചികിത്സയിലൂടെ...

തിരുവനന്തപുരം: ഉദരഭാഗത്തെ പ്രധാന ധമനിയിലും ഇരുകാലുകളിലേക്കും രക്തം എത്തിക്കുന്ന ധമനികളിലും പൂർണ്ണമായും തടസ്സം നേരിട്ട കൊല്ലം സ്വദേശിയായ 73-കാരന് അത്യാധുനിക 'കവേർഡ് എൻഡോവാസ്കുലർ റീകൺസ്ട്രക്ഷൻ ഓഫ് ദി അയോർട്ടിക് ബൈഫർക്കേഷൻ' (Kimshealth trivandrum...

‘നീ പേളി മാണിയാണെങ്കിൽ, ഞാൻ രഞ്ജിനി ഹരിദാസ്’; പഴയ...

കൊച്ചി: ഡൽഹിയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണിയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ അറിയിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്ത പേളിയുടെ നിലപാടാണ് സോഷ്യൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....