ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ഭാര്യയുമായുള്ള വിവാഹമോചനക്കേസിൽ നിർണ്ണായക പ്രഖ്യാപനവുമായി പ്രമുഖ തമിഴ് നടൻ രവി മോഹൻ. നിയമപരമായി വിവാഹമോചനം ലഭിക്കുന്നത് വരെ താൻ ഇനി ഒരു സിനിമയിലും അഭിനയിക്കില്ലെന്നും പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യില്ലെന്നും താരം പ്രഖ്യാപിച്ചു.(Jayam Ravi Press Meet Chennai Announces Acting Break Till Divorce From Aarti)
മാസങ്ങളായി തുടരുന്ന കുടുംബ വഴക്കുകൾക്കും സൈബർ ആക്രമണങ്ങൾക്കും ഒടുവിൽ ചെന്നൈയിൽ ശനിയാഴ്ച നടത്തിയ അടിയന്തര വാർത്താസമ്മേളനത്തിലാണ് താരം പൊട്ടിക്കരഞ്ഞുകൊണ്ട് സിനിമാ ജീവിതത്തിൽ നിന്നും താൽക്കാലിക ഇടവേള പ്രഖ്യാപിച്ചത്. തന്റെ കാമുകി കഴിഞ്ഞ ദിവസം ചെന്നൈ വിടുകയും ബന്ധം അവസാനിപ്പിച്ചതായി സോഷ്യൽ മീഡിയയിൽ കുറിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നടൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
വാർത്താസമ്മേളനത്തിൽ അതീവ വികാരാധീനനായി സംസാരിച്ച രവി മോഹൻ, വർഷങ്ങളായി താൻ സ്വന്തം വീട്ടിൽ ഒരു അടിമയെപ്പോലെയാണ് ജീവിച്ചതെന്ന് വെളിപ്പെടുത്തി. ഇതുവരെ നേരിട്ട അനാവശ്യമായ അപമാനങ്ങൾ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇനി ഒന്നിനും എന്നെ കിട്ടില്ല. എല്ലാവരും വിചാരിക്കുന്നത് ജയം രവി വളരെ പാവമാണെന്നാണ്. ഞാൻ അങ്ങനെയായിരുന്നു, എന്നാൽ ഇനി അതില്ല. ‘സാധു മിരണ്ടാൽ കാട് കൊള്ളാത്’ (പാവപ്പെട്ടവന്റെ കോപം താങ്ങാൻ കാടിനാവില്ല) എന്ന പഴഞ്ചൊല്ല് പോലെ എന്റെ ക്ഷമ അവർ പരീക്ഷിക്കുകയാണ്. എനിക്ക് ഡിവോഴ്സ് കിട്ടുന്നത് വരെ ഞാൻ ഇനി അഭിനയിക്കില്ല. എന്നാണ് എനിക്ക് മോചനം ലഭിക്കുന്നത്, അന്ന് മാത്രമേ എന്റെ ജീവിതം സാധാരണ നിലയിലാകൂ, അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ മക്കളെ കാണാൻ പോലും തനിക്ക് അനുവാദമില്ലെന്ന് താരം ആരോപിച്ചു. ബോഡിഗാർഡുകളുടെ കാവലിലാണ് മക്കളെ സ്കൂളിൽ വിടുന്നത്. സ്വന്തം മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് താൻ വിവാഹം കഴിച്ചതെന്നും ഇപ്പോൾ അതിന്റെ വിലയാണ് നൽകുന്നതെന്നും രവി കൂട്ടിച്ചേർത്തു. സിനിമയോടുള്ള തന്റെ പ്രതിബദ്ധത വ്യക്തമാക്കിക്കൊണ്ട്, ഒരിക്കൽ താൻ സ്വയം ഉപദ്രവിച്ച പിറ്റേദിവസം പോലും ഷൂട്ടിംഗിന് ഹാജരായിട്ടുണ്ടെന്ന കടുത്ത വെളിപ്പെടുത്തലും താരം നടത്തി. കൂടാതെ, തന്റെ കുടുംബം തകർത്തതിന് പിന്നിൽ ‘മൂന്നക്ഷരമുള്ള’ പേരുള്ള ഒരു പ്രമുഖ നടിയാണെന്നും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുന്ന അവർക്ക് മറ്റുള്ളവരുടെ കുടുംബം തകർക്കാൻ എന്ത് അവകാശമാണുള്ളതെന്നും രവി മോഹൻ രൂക്ഷമായി വിമർശിച്ചു.
Story Summary
Tamil actor Jayam Ravi (Ravi Mohan) announced a temporary break from acting and film releases until his divorce from estranged wife Aarti Ravi is finalized. Speaking at an emotional press meet in Chennai following his breakup with singer Keneeshaa Francis, Ravi claimed he was treated like a slave, alleged that he is blocked from meeting his sons, and lashed out against cyberbullying.

