തിരുവനന്തപുരം: നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാൻ എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു. ടിനി ടോം നടത്തിയ പരാമർശങ്ങൾക്കെതിരെ അന്വേഷണം നടത്താനാണ് കോടതി കടവന്ത്ര പോലീസിന് നിർദേശം നൽകിയത്.(Court orders case against actor Tini Tom following Ansiba Hassan’s complaint)
അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ മതിയായ തെളിവുകളില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ പ്രാഥമിക നിലപാട്. ഇതേത്തുടർന്നാണ് നടി കോടതിയെ സമീപിച്ചത്.
അൻസിബയുടെ പരാതിയിലെ ഗൗരവം പരിഗണിച്ച്, പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടത്തി കേസെടുക്കണമെന്ന് കോടതി പോലീസിന് കർശന നിർദേശം നൽകുകയായിരുന്നു.
Story Summary
The Ernakulam District Sessions Court has directed the Kadavanthra police to register a case against actor Tini Tom following a complaint by actress Ansiba Hassan. The complaint alleges that the actor made communal remarks and insulted her modesty.

