പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ തന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള സൂചനകളുമായി ആരാധകർക്ക് മുന്നിൽ. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’ക്ക് ശേഷം ഒരു ഹൊറർ ചിത്രം സംവിധാനം ചെയ്യാൻ തനിക്ക് വലിയ താൽപ്പര്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി (Christopher Nolan Hints At Horror Film). ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നോളൻ ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ ‘ദി ഒഡീസി’യിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇരുണ്ടതും അസ്വസ്ഥമാക്കുന്നതുമായ ചില മുഹൂർത്തങ്ങൾ ഹൊറർ ചിത്രമൊരുക്കാൻ തന്നെ കൂടുതൽ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
എന്നാൽ ഹൊറർ സിനിമകൾ ചെയ്യുമ്പോൾ സാങ്കേതിക വിദ്യകൾക്കോ വിഷ്വൽ എഫക്റ്റുകൾക്കോ അല്ല, മികച്ച ഒരു ആശയത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് നോളൻ വ്യക്തമാക്കി. ശക്തമായ ഒരു കഥയാണ് ഹൊറർ വിഭാഗത്തിന് ഏറ്റവും ആവശ്യമെന്നും ബ്രയാൻ ഡി പാൽമയുടെ ‘ഒബ്സെഷൻ’ പോലുള്ള ചിത്രങ്ങൾ തനിക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഹോമറുടെ പുരാതന ഗ്രീക്ക് ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ‘ദി ഒഡീസി’ ബോക്സ് ഓഫീസിൽ വലിയ വിജയമായി മുന്നേറുകയാണ്. മാറ്റ് ഡാമൻ നായകനായ ചിത്രത്തിൽ ആൻ ഹാത്വേ, ടോം ഹോലൻഡ്, സെൻഡയ, റോബർട്ട് പാറ്റിൻസൺ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.
Summary: Renowned filmmaker Christopher Nolan has hinted at directing a horror film next, stating that working on his latest blockbuster hit ‘The Odyssey’ has made him more eager to explore the horror genre. Emphasizing that a great concept and story are vital for horror, Nolan shared his enthusiasm for future projects during a recent interview.


