കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി നടി നീന കുറുപ്പ് രംഗത്തെത്തി. ഇതുസംബന്ധിച്ച് നീന കുറുപ്പ് ‘അമ്മ’ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും ഔദ്യോഗികമായി പരാതി നൽകി.(AMMA Association Controversy, Actress Neena Kurup Files Complaint Against Actor Tini Tom)
കുടുംബമേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്‌തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞെന്നുമാണ് പരാതിയിൽ പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും മുൻപും പലരോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ടിനി ടോമിനെതിരെ നേരത്തെ തന്നെ പരാതി ഉന്നയിച്ച നടി അൻസിബ ഹസന്റെ വിഷയം ചർച്ച ചെയ്യാൻ ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. പരാതി നേരിട്ട് കേൾക്കുന്നതിനായി അൻസിബയോട് സംഘടനയുടെ ഓഫീസിലെത്താൻ ഭാരവാഹികൾ നിർദേശിച്ചു.
Story Summary
Internal conflicts inside the Malayalam movie actors’ association ‘AMMA’ have intensified as actress Neena Kurup filed a formal complaint against actor Tini Tom. She alleged that Tini Tom physically assaulted, threatened, and abused her during a family meet organized by the association. Meanwhile, the AMMA executive committee has called actress Ansiba Hassan to hear her prior complaints against Tini Tom, as office-bearers rush to resolve the issues before the annual general body meeting in June.

