HomeEditors Pickചെങ്കോട്ടകൾ തകർത്ത് യുഡിഎഫ് സഖ്യം; എൽഡിഎഫ് 35-ലേക്ക് കൂപ്പുകുത്തി; ബിജെപിക്ക് മൂന്ന്...

ചെങ്കോട്ടകൾ തകർത്ത് യുഡിഎഫ് സഖ്യം; എൽഡിഎഫ് 35-ലേക്ക് കൂപ്പുകുത്തി; ബിജെപിക്ക് മൂന്ന് സീറ്റ് | Kerala Election Results 2026

തിരുവനന്തപുരം: കേരളത്തിൽ അഞ്ചു പതിറ്റാണ്ടായി നിലനിന്നിരുന്ന രാഷ്ട്രീയ സമവാക്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് യുഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി (Kerala Election Results 2026). വി.ഡി. സതീശന്റെ നേതൃത്വത്തിൽ ‘സെഞ്ചുറി’ തികച്ചു ഭരണം പിടിക്കുമെന്ന പ്രവചനം യാഥാർഥ്യമായപ്പോൾ, എൽഡിഎഫ് കേവലം 35 സീറ്റുകളിലൊതുങ്ങി. യുഡിഎഫ് തരംഗത്തിനിടയിലും മൂന്ന് സീറ്റുകൾ നേടിയ ബിജെപി സംസ്ഥാനത്ത് നിർണ്ണായക സാന്നിധ്യമായി മാറി. ചാത്തന്നൂർ , നേമം, കഴക്കൂട്ടം മാണ്ടാലങ്ങളിൽ ബിജെപി വിജയിച്ചു.

സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ പയ്യന്നൂർ, തളിപ്പറമ്പ്, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങൾ തകർന്നു വീണു. വി. ശിവൻകുട്ടി, പി. രാജീവ്, എം.ബി. രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു ഉൾപ്പെടെ 12 മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും അടക്കം ഏഴ് മന്ത്രിമാർക്ക് മാത്രമാണ് വിജയിക്കാനായത്.

കോൺഗ്രസ് 64 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മുസ്ലിം ലീഗ് 22 സീറ്റുകളോടെ ചരിത്ര വിജയമാഘോഷിച്ചു. ഫാത്തിമ തഹിലിയയുടെ വിജയത്തിലൂടെ ലീഗിന് ആദ്യമായി സഭയിൽ വനിതാ പ്രാതിനിധ്യമായി. സിപിഎമ്മിനോട് ഇടഞ്ഞ ജി. സുധാകരൻ (അമ്പലപ്പുഴ), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ), ടി.കെ. ഗോവിന്ദൻ മാസ്റ്റർ (തളിപ്പറമ്പ്) എന്നിവർ യുഡിഎഫ് പിന്തുണയോടെ ജയിച്ചു കയറിയത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി.

മുന്നണി 2021 (സീറ്റുകൾ) 2026 (സീറ്റുകൾ)
യുഡിഎഫ് (UDF) 41 103
എൽഡിഎഫ് (LDF) 99 35
എൻഡിഎ (NDA) 0 3

ബിജെപിയുടെ ചരിത്ര മുന്നേറ്റം:
നേമം തിരിച്ചുപിടിച്ച ബിജെപി, ചരിത്രത്തിലാദ്യമായി ചാത്തന്നൂരിലും കഴക്കൂട്ടത്തും താമര വിരിയിച്ചു. രാജീവ് ചന്ദ്രശേഖർ (നേമം), ബി.ബി. ഗോപകുമാർ (ചാത്തന്നൂർ) എന്നിവരുടെ വിജയങ്ങൾ ബിജെപിക്ക് കേരളത്തിൽ പുതിയ ഊർജ്ജം നൽകുന്നു.

ജില്ലകളിലെ പ്രകടനം:
ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ എൽഡിഎഫ് പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു. കോഴിക്കോട് ജില്ലയിൽ 13-ൽ 12 സീറ്റുകളും പിടിച്ചടക്കി യുഡിഎഫ് സർവ്വാധിപത്യം സ്ഥാപിച്ചു. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ നേടിയ വിജയവും രാഷ്ട്രീയ കേരളം അമ്പരപ്പോടെയാണ് വീക്ഷിച്ചത്.

Story Summary: The 2026 Kerala Assembly Election results show a massive UDF wave, securing 103 seats and unseating the LDF. Significant upsets include the defeat of 12 ministers and the fall of CPM strongholds like Payyanur. The BJP made history by winning 3 seats, including Nemom, Chathannoor, and Kazhakoottam.

 

WhatsApp Channel Banner

Latest updates

കേരളത്തിന്റെ റെയിൽവേ വികസനത്തിന് തിരിച്ചടി; കഞ്ചിക്കോട് റെയിൽ കോച്ച്...

ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട്ടെ റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായി കേന്ദ്രസർക്കാർ. 2008-ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഇനി നടപ്പാക്കില്ലെന്നും ഇതിനായി ഏറ്റെടുത്ത 228 ഏക്കർ ഭൂമി റെയിൽവേയുടെ മറ്റ് വികസന...

നിലവിലെ രൂപത്തിൽ നടപ്പാക്കാനാകില്ല; ഇ. ശ്രീധരന്റെ അതിവേഗ റെയിൽ...

ന്യൂഡൽഹി: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽപാത പദ്ധതി നിലവിലെ മാതൃകയിൽ നടപ്പാക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി (E Sreedharan High Speed Rail Project). പദ്ധതിയുടെ...

ശബരിമല നെയ്യ് ക്രമക്കേട്: ഗുണനിലവാര വീഴ്ച ദേവസ്വം ബോർഡ്...

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി. മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ഗുണനിലവാരത്തിൽ വീഴ്ചയുണ്ടായതായി ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി...

നിസാൻ മോട്ടോർ ഇന്ത്യയ്ക്ക് മിന്നുന്ന വളർച്ച; ജൂലൈയിലെ ആഭ്യന്തര...

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂലൈ 2026-ൽ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു (Nissan Motor India July 2026 sales). ആഭ്യന്തര മൊത്തവിൽപ്പനയിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 218...

‘ഹർജി നിലനിൽക്കെ എന്തിന് തിടുക്കം?’ എസ്. ശ്രീജിത്തിന്റെ ഡിജിപി...

കൊച്ചി: ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുന്നതിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...