HomeCrime20 കോടിയുടെ സ്വർണവും കോടികളുടെ പണവും: മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ്...

20 കോടിയുടെ സ്വർണവും കോടികളുടെ പണവും: മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്ഡിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ | Uttar Pradesh Vigilance Raids

ലഖ്‌നൗ: വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുൻ അസിസ്റ്റന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസറുടെ ലഖ്‌നൗവിലെ വസതിയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ പണവും കിലോക്കണക്കിന് സ്വർണവും പിടിച്ചെടുത്തു. ആഗ്രയിലെ മുൻ എആർടിഒ ലളിത് കുമാറിന്റെ അലിഗഞ്ചിലുള്ള വീട്ടിൽ ജൂലൈ 7, 8 തീയതികളിലാണ് യുപി വിജിലൻസ് എസ്റ്റാബ്ലിഷ്‌മെന്റ് അതിശയിപ്പിക്കുന്ന ഈ തെരച്ചിൽ നടത്തിയത്.(Uttar Pradesh Vigilance Raids Former ARTO Lalit Kumar Lucknow Residence Recovers Huge Cash And Gold)

വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ 1.62 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് വിജിലൻസ് സംഘം കണ്ടെടുത്തത്. ഇതിനുപുറമെ, ബിസ്‌ക്കറ്റുകളുടെയും ബാറുകളുടെയും ആഭരണങ്ങളുടെയും രൂപത്തിലുള്ള 13 കിലോഗ്രാം സ്വർണവും, 9 കിലോഗ്രാം വെള്ളിയും വീട്ടിൽ നിന്ന് പിടിച്ചെടുത്തു. സർക്കാർ അംഗീകൃത മൂല്യനിർണ്ണയക്കാരൻ പരിശോധിച്ചതിൽ പിടിച്ചെടുത്ത സ്വർണ്ണത്തിനും വെള്ളിക്കും മാത്രം വിപണിയിൽ ഏകദേശം 20 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പണത്തിനും സ്വർണത്തിനും പുറമെ ലഖ്‌നൗ, നോയിഡ, ബാരബങ്കി, റായ്ബറേലി എന്നിവിടങ്ങളിലായി ലളിത് കുമാർ വാങ്ങിക്കൂട്ടിയ 15-ലധികം ആഡംബര വീടുകൾ, പ്ലോട്ടുകൾ, കാർഷിക ഭൂമികൾ, ഫ്ലാറ്റുകൾ എന്നിവയുടെ രേഖകളും വിജിലൻസ് കണ്ടെടുത്തു. ഈ വസ്‌തുക്കൾക്ക് മാത്രം കുറഞ്ഞത് 13 കോടി രൂപ വിലമതിക്കുമെന്നാണ് പ്രാഥമിക കണക്ക്. അഴിമതി നിരോധന നിയമപ്രകാരം കാൺപൂർ റേഞ്ച് ആന്റി കറപ്ഷൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവോടെയായിരുന്നു റെയ്ഡ്. മുൻ ഉദ്യോഗസ്ഥന്റെ അനധികൃത സ്വത്തുക്കളെക്കുറിച്ചുള്ള വിശദമായ അന്വേഷണം വിജിലൻസ് തുടരുകയാണ്.

Story Summary

The Uttar Pradesh Vigilance Establishment seized Rs 1.62 crore in cash, 13 kg of gold, and 9 kg of silver, worth around Rs 20 crore, during a two-day raid at the Lucknow residence of former Agra ARTO Lalit Kumar. Investigators also uncovered documents for over 15 immovable properties valued at Rs 13 crore across Lucknow, Noida, and other regions. The searches were conducted following a disproportionate assets case registered against the former official.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....