HomeCrimeവട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആർ. സുഗതന് ജാമ്യം; കാപ്പ...

വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ ആർ. സുഗതന് ജാമ്യം; കാപ്പ നിലനിൽക്കുന്നതിനാൽ ജയിൽ മോചനമില്ല | R Sugathan bjp councillor

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും ബിജെപി നേതാവുമായ ആർ. സുഗതന് (R Sugathan bjp councillor) നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്‌ട്രേറ്റ് (2) കോടതി ജാമ്യം അനുവദിച്ചു. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന രണ്ട് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം, കാപ്പ (KAAPA) ചുമത്തപ്പെട്ടിട്ടുള്ളതിനാൽ സുഗതന് തൽക്കാലം ജയിൽ മോചിതനാകാൻ കഴിയില്ല.

നേരത്തെ കാപ്പ കേസിൽ തടവിൽ കഴിയവേ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ച് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തത് വലിയ വാർത്തയായിരുന്നു. ജനാധിപത്യം സംരക്ഷിക്കുക എന്നത് കോടതിയുടെ കടമയാണെന്നും, അസാധാരണ സാഹചര്യങ്ങളിൽ ജനവിധി മാനിക്കാൻ അസാധാരണ തീരുമാനങ്ങൾ എടുക്കാമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകിയത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്.

ചട്ടവിരുദ്ധമായി ഒന്നിലധികം ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചൊല്ലിയതിനെ തുടർന്ന് മുൻപ് ഹൈക്കോടതി അസാധുവാക്കിയ സത്യപ്രതിജ്ഞകളിൽ ഒന്നായിരുന്നു വട്ടിയൂർക്കാവ് 20-ാം വാർഡ് കൗൺസിലറായ സുഗതന്റേത്. തുടർന്ന് പുനഃസത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കാപ്പ ചുമത്തി നാടുകടത്തൽ ഉത്തരവ് വരികയും വിയ്യൂർ ജയിലിലാകുകയും ചെയ്തത്. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ് സുഗതൻ കഴിയുന്നത്.

Story Summary: The Nedumangad Magistrate Court granted bail to Thiruvananthapuram Corporation BJP councillor R. Sugathan in two cases registered by Vattiyoorkavu police. However, he will remain in Viyyoor Central Jail as his KAAPA detention order is still in force.

WhatsApp Channel Banner

Latest updates

എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണി: ജൂലൈ...

കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC road traffic restriction). രാത്രി 10...

ഒരു പൂവിനായി കൊട്ടാരങ്ങളും കപ്പലുകളും വിറ്റ മനുഷ്യർ; ചരിത്രത്തിലെ...

ഒരു പൂവിന് ഒരു വീടിന്റെ വില നൽകുമോ? ഇന്ന് അത് അസാധ്യമായി തോന്നിയാലും, 1630-കളിൽ നെതർലൻഡിൽ ആളുകൾ ടുലിപ്പ് പൂവിന്റെ ബൾബുകൾ വാങ്ങാൻ വീടും ഭൂമിയും വിലപിടിപ്പുള്ള സ്വത്തുക്കളും വരെ വിറ്റിരുന്നു. ചരിത്രത്തിലെ...

മഹാരാഷ്ട്രയിൽ മാൻഹോൾ ശുചീകരണത്തിന് 100 ‘ബാൻഡിക്കൂട്ട്’ റോബോട്ടുകൾ; കരാർ...

ഇന്ത്യൻ നിർമ്മിത റോബോട്ടുകൾ (HLL lifecare limited) ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്നിന് തുടക്കമിടാനൊരുങ്ങി കേന്ദ്ര കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവാണിയൂർ സ്വദേശി കാപ്പ...

കൊച്ചി: വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (Kochi kaapa arrest) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ...

കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം;...

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്നും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Kollam missing case). പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...