Description
Digital Voice of Kerala
Wednesday, June 10, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeCrimeനെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജിയുടെ പിതാവിൻ്റെ തിരോധാനത്തിലും അന്വേഷണം ഊർജ്ജിതമാക്കും |...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജിയുടെ പിതാവിൻ്റെ തിരോധാനത്തിലും അന്വേഷണം ഊർജ്ജിതമാക്കും | Double murder

🎙️ Latest Podcast

ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.(Nedumkandam double murder, Investigation into the disappearance of accused’s father )

2018 മാർച്ച് മൂന്നിനാണ് മേരിക്കുട്ടിയുടെ ഭർത്താവ് മാത്യു തോമസിനെ കാണാതാകുന്നത്. ഭിന്നശേഷിക്കാരിയായ മകളുടെ ചികിത്സയ്ക്കായി കട്ടപ്പന വെള്ളയാംകുടിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്.

കാണാതായതിനെത്തുടർന്ന് മൂത്ത മകൻ റെജിയുടെ പരാതിയിൽ മാർച്ച് ഒൻപതിന് പോലീസ് കേസെടുത്തിരുന്നു. നെടുങ്കണ്ടത്ത് നിന്ന് ബസിൽ കയറിപ്പോകുന്നത് കണ്ടതായി അന്ന് വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ സജിയുടെ മാനസികനിലയും മുൻകാല സ്വഭാവവും പരിശോധിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.