ബെംഗളൂരു: മലയാളി യുവതി ബംഗളുരുവിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പാർട്ട് ടൈം ജീവനക്കാരിയായി ജോലി നോക്കുന്ന യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ മഡിവാളയിൽ താമസിക്കുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ സുഹൃത്തുക്കൾ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം.(Malayali Woman Raped In Bengaluru Police Accused Of Delaying Case Registration)
ഈ മാസം 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൊട്ടടുത്ത ദിവസം തന്നെ പരാതിയുമായി മഡിവാള പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും ഒത്തുതീർപ്പിനാണ് പൊലീസ് ശ്രമിച്ചതെന്ന് യുവതി ആരോപിക്കുന്നു. പരാതി സ്വീകരിക്കാൻ സ്റ്റേഷൻ അധികൃതർ വിമുഖത കാണിച്ചതിനെ തുടർന്ന് യുവതി സിറ്റി ഡിസിപിക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിന് ശേഷമാണ് ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മഡിവാള പൊലീസ് തയ്യാറായത്.
Story Summary
A 20-year-old Malayali woman working part-time in Bengaluru was allegedly raped by a Wayanad native at a friend’s apartment. The victim revealed that the Madiwala police initially refused to register the case and pressured her for a compromise, while the accused even threatened to kill her inside the police station.

