HomeCrimeഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തവും ഒരു ലക്ഷം...

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി, കേരളം കാത്തിരുന്ന വിധി! | Dr. Vandana Das murder

തിരുവനന്തപുരം:ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നാണ് വിധി പ്രസ്താവിച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളിയാണ് കോടതി ജീവപര്യന്തം ശിക്ഷാവിധി നടത്തിയത്.(Dr. Vandana Das murder case, Court sentences accused Sandeep to life imprisonment

2023 മെയ് 10-ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കാലിന് പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് ആശുപത്രിയിലെത്തിച്ചതായിരുന്നു സ്കൂൾ അധ്യാപകനായ സന്ദീപിനെ. ചികിത്സയ്ക്കിടെ പെട്ടെന്ന് പ്രകോപിതനായ സന്ദീപ്, ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി വന്ദന ദാസിനെ തുരുതുരെ കുത്തുകയായിരുന്നു. പോലീസുകാരെയും മറ്റ് ആശുപത്രി ജീവനക്കാരെയും ആക്രമിച്ച ശേഷമാണ് പ്രതി വന്ദനയെ ലക്ഷ്യം വെച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വന്ദനയെ പിന്തുടർന്ന് കുത്തുകയായിരുന്നു.

കേസിന്റെ വിചാരണ വേളയിൽ നാടകീയമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സന്ദീപിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും മരുന്ന് കഴിക്കുന്നുണ്ടെങ്കിലും കൃത്യം നടത്തുമ്പോൾ അയാൾക്ക് ബോധമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷൻ തെളിവുകൾ സഹിതം വാദിച്ചു. ഒരു അധ്യാപകൻ എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ടയാൾ നടത്തിയ ഈ ക്രൂരതയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ശക്തമായ ആവശ്യം.

കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിക്കുകയും 207 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണ്ണായക തെളിവായി. ജീവപര്യന്തം ശിക്ഷയ്‌ക്ക് പുറമെ പ്രതി പിഴയും ഒടുക്കേണ്ടതുണ്ട്. ഒരു ലക്ഷം രൂപയാണ് പിഴ.

WhatsApp Channel Banner

Latest updates

കുംഭമേള വൈറൽ താരത്തിന് വീണ്ടും പോലീസ് സംരക്ഷണം: ഉത്തരവിട്ട്...

കൊച്ചി: വിവാഹത്തിന് ശേഷം ഉയർന്നുവന്ന ഭീഷണികളെ തുടർന്ന് കുംഭമേള വൈറൽ താരത്തിന് പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പാലാരിവട്ടം പോലീസിനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നിർദ്ദേശം.(Kumbh Mela Viral Girl...

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കാൻ...

പാരീസ്: 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ഫ്രഞ്ച് പാർലമെന്റ് അന്തിമ അംഗീകാരം നൽകി. ഇതോടെ കുട്ടികൾക്ക് സോഷ്യൽ...

അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് പിതാവ് വഹിക്കണം:...

ബെംഗളൂരു: മാതാപിതാക്കൾ തമ്മിലുള്ള ബന്ധം വിയോജിപ്പിലാണെങ്കിലും, അവിവാഹിതയായ പ്രായപൂർത്തിയായ മകളുടെ ഉന്നതവിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പിതാവിന് നിയമപരമായ ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. 2005-ലെ ഗാർഹിക പീഡന നിരോധന നിയമത്തിലെ (DV Act) സെക്ഷൻ 20(d)...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: വിശദീകരണത്തിന് കൂടുതൽ സമയം...

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദപരമായ 'രക്ഷാപ്രവർത്തന' കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിശദീകരണം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. വിഷയത്തിൽ ഡിജിപിക്ക് നൽകിയ പ്രാഥമിക മറുപടിയിലാണ് അദ്ദേഹം...

USലെ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ 3 പേർക്ക് ദാരുണാന്ത്യം:...

ഹൈദരാബാദ് : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സെയ്ദാബാദ് വാണി നഗർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഹൈദരാബാദ് സ്വദേശി നാസിയ സൽമ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...