HomeCrimeകുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് മർദ്ദനമെന്ന് പരാതി: ഇന്ന് ശക്തമായ പ്രതിഷേധം...

കുണ്ടറയിൽ യുവതിക്ക് നേരെ പൊലീസ് മർദ്ദനമെന്ന് പരാതി: ഇന്ന് ശക്തമായ പ്രതിഷേധം നടത്തും | Police assault

കൊല്ലം: കുണ്ടറയിൽ പേരൂർ സ്വദേശിനിക്കു നേരെ പൊലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടെന്ന പരാതിയിൽ പ്രതിഷേധം കടുക്കുന്നു. കുറ്റക്കാരായ എസ്ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യുവമോർച്ചയും മഹിളാ മോർച്ചയും ഇന്ന് കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. (Complaint alleging police assault on woman, Strong protest to be held today)

പ്രാദേശിക ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കമാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭർത്താവിനെ കയ്യേറ്റം ചെയ്ത കുണ്ടറ എസ്ഐയെ തടയാൻ ശ്രമിച്ചപ്പോൾ പൊലീസുകാർ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. വിഷയം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടു.

Clickable Info Box