Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeCrimeതിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ക്രൂരത: ഗുണ്ടാ പിരിവിൻ്റെ പേരിൽ ലൈംഗികാതിക്രമം;...

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ക്രൂരത: ഗുണ്ടാ പിരിവിൻ്റെ പേരിൽ ലൈംഗികാതിക്രമം; കാപ്പ പ്രതിയടക്കം 3 പേർ പിടിയിൽ | Spa employee

🎙️ Latest Podcast

പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ ആക്രമിച്ചു. സംഭവത്തിൽ കാപ്പ കേസ് പ്രതിയായ സുബിൻ അലക്സാണ്ടർ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.(Brutality against spa employee in Thiruvalla, 3 arrested)

തിരുവല്ലയിലെ സ്പായിൽ കഴിഞ്ഞ കുറച്ചുനാളുകളായി സുബിൻ അലക്സാണ്ടറും സംഘവും നിരന്തരം എത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെടാറുണ്ടായിരുന്നു. സംഭവ ദിവസം സ്പായിലെത്തിയ സംഘം 50,000 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ ജീവനക്കാരിയെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.

മുഖ്യപ്രതിയായ സുബിൻ അലക്സാണ്ടർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള വ്യക്തിയുമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.