Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeCrimeകൊച്ചിയിൽ ASIയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊല്ലം സ്വദേശികളായ 2...

കൊച്ചിയിൽ ASIയെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച സംഭവം: കൊല്ലം സ്വദേശികളായ 2 പ്രതികൾ പിടിയിൽ; വാഹനം കസ്റ്റഡിയിൽ | Police officer

🎙️ Latest Podcast

കൊച്ചി: വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ കൊല്ലത്തുനിന്ന് പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനാണ് അക്രമത്തിൽ പരിക്കേറ്റത്.(Attempted to hit and injure Police officer in Kochi, 2 suspects, natives of Kollam, arrested)

പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ എത്തിയ കാർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. ആദ്യം വേഗത കുറച്ച പ്രതികൾ, പോലീസ് ഉദ്യോഗസ്‌ഥൻ കാറിനടുത്തേക്ക് എത്തിയതോടെ പെട്ടെന്ന് വേഗത കൂട്ടി അദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്ററോളം മുന്നോട്ട് പാഞ്ഞു. തുടർന്ന് സഡൻ ബ്രേക്ക് ഇട്ട് വെട്ടിച്ചതോടെ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു.

വീഴ്ചയിൽ എ.എസ്.ഐ സന്തോഷിന്റെ കാലുകൾക്കും ക്ഷതമേറ്റു. കൊച്ചിയിൽ പഠിക്കാനായി എത്തിയവരാണ് പിടിയിലായ ഷംനാദും ഇർഷാദും. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.