HomeCrimeഅതിരപ്പിള്ളി റിസോർട്ട് പീഡനക്കേസ്: യുവതിക്ക് മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തി സ്വർണ്ണം...

അതിരപ്പിള്ളി റിസോർട്ട് പീഡനക്കേസ്: യുവതിക്ക് മയക്കുമരുന്ന് നൽകി ദൃശ്യങ്ങൾ പകർത്തി സ്വർണ്ണം കവർന്ന പിടികിട്ടാപ്പുള്ളി ‘കുട്ടിച്ചാത്തൻ ഫിജോ’ അറസ്റ്റിൽ | Athirappilly resort case

തൃശൂർ: അതിരപ്പിള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്ത കേസിലെ പ്രധാന പിടികിട്ടാപ്പുള്ളി ഒടുവിൽ പിടിയിൽ. മുരിങ്ങൂർ തെക്കുമുറി പുല്ലൻ വീട്ടിൽ ‘കുട്ടിച്ചാത്തൻ’ എന്നറിയപ്പെടുന്ന ഫിജോ (40) വിനെയാണ് തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (ഷാഡോ പോലീസ്) അറസ്റ്റ് ചെയ്തത്.

2025 ഡിസംബർ 13-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കേസിൽ മറ്റ് മൂന്ന് പ്രതികളെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഫിജോ ചാലക്കുടി കൂടപ്പുഴയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

യുവതിക്ക് വാടകയ്ക്ക് വീട് തരപ്പെടുത്തി നൽകാം എന്ന് വിശ്വസിപ്പിച്ചാണ് ഫിജോയും സംഘവും ഇവരെ അതിരപ്പിള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്.

രാത്രി 11 മണിയോടെ അതിരപ്പിള്ളിയിലെ ‘ഗ്രീൻ സൈറ്റ്’ എന്ന റിസോർട്ടിൽ എത്തിച്ച ശേഷം യുവതിക്ക് മാരക മയക്കുമരുന്നായ എം.ഡി.എം.എ. (MDMA) കലർത്തിയ വെള്ളം കുടിപ്പിച്ചു. തുടർന്ന് അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്നചിത്രങ്ങളും ദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തുകയുമായിരുന്നു. ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ധരിച്ചിരുന്ന ഓരോ പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും വളയും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പിടിയിലായ ഫിജോ പ്രൊഫഷണൽ കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. കൊരട്ടി, അങ്കമാലി, കാലടി, വേങ്ങര, കൊണ്ടോട്ടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒമ്പത് വൻ കവർച്ചാ കേസുകളും, സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയതടക്കം 14 ഓളം ഗുരുതര ക്രിമിനൽ കേസുകളും നിലവിൽ ഇയാൾക്കെതിരെയുണ്ട്.

ചാലക്കുടി ഡിവൈ.എസ്.പി. കെ.പി. ബെന്നി, എസ്.ഐ.മാരായ ടി.ബി. സുനിൽകുമാർ, സതീശൻ മടപ്പാട്ടിൽ, പി.എം. മൂസ്സ, എ.എസ്.ഐ.മാരായ കെ.യു. വിനോദ്, വി.യു. സിൽജോ, പി.എം. ഷിയാസ്, എ.യു. റെജി, എം.ജെ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary (English): The prime fugitive in the Athirappilly resort assault case, Fijo (40), alias ‘Kuttichathan’, was arrested by a special police team in Thrissur. The incident took place on December 13, 2025, at the Green Site Resort in Athirappilly, where a woman was lured under the pretext of finding a rented house. The accused spiked her drink with MDMA, sexually assaulted her, and recorded explicit videos to blackmail her, subsequently robbing her of two sovereigns of gold ornaments. Fijo, who had been on the run while three other accomplices were caught earlier, is a habitual offender facing 14 criminal cases across various stations, including robbery and assault on women.

WhatsApp Channel Banner

Latest updates

‘US – ഇറാൻ യുദ്ധത്തിന് ഇതുവരെ 37.5 ബില്യൺ ഡോളർ...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള യു.എസ് സൈനിക നീക്കങ്ങൾക്ക് ഇതുവരെ 3,750 കോടി ഡോളർ (37.5 ബില്യൺ ഡോളർ) ചെലവായതായി യു.എസ് പ്രതിരോധ സെക്രട്ടറി പിറ്റ് ഹെഗ്സെത്ത്. ട്രംപ് ഭരണകൂടം ആവശ്യപ്പെട്ട അധിക ഫണ്ടിനെക്കുറിച്ച് വിശദീകരിക്കാൻ...

സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് JP നദ്ദയും ജിതേന്ദ്ര...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ ജന്തർ മന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയും പി.എം.ഒ സഹമന്ത്രി...

പാലാ മുനിസിപ്പാലിറ്റിയിലെ വിപ്പ് ലംഘനം: കൗൺസിലർമാർക്കെതിരെ നടപടി കടുപ്പിക്കാൻ...

കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കൗൺസിലർമാർക്കെതിരെ നിയമനടപടികൾ കടുപ്പിക്കാൻ കോൺഗ്രസ്. കൂറുമാറ്റ നിരോധന നിയമത്തിലെ സാധ്യതകൾ പരിശോധിച്ചുകൊണ്ട് ഇവരെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യരാക്കാനുള്ള നിയമപരമായ നടപടികളിലേക്ക് നീങ്ങാനാണ്...

‘രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നു’: വിമർശനവുമായി ധർമ്മേന്ദ്ര...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. രാജ്യത്തെ വിദ്യാർത്ഥികളെ രാഷ്ട്രീയ...

പ്രധാനമന്ത്രി മാപ്പ് പറയണം: CJP പ്രതിഷേധത്തിൽ പാർലമെന്റിലും നിലപാട്...

ന്യൂഡൽഹി: വിവിഐപി സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധത്തിന് പിന്നാലെ പാർലമെന്റിലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിലും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...