HomeBusinessടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് മൂന്ന് പുതിയ ഫണ്ടുകൾ അവതരിപ്പിച്ചു

ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് മൂന്ന് പുതിയ ഫണ്ടുകൾ അവതരിപ്പിച്ചു

ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും ആഗോള തലത്തിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്ന മൂന്നു പുതിയ ഫണ്ടുകള്‍ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചു. ഇവയ്ക്കൊപ്പം ടാറ്റാ എഐഎയുടെ യൂണിറ്റ് ലിങ്ക് ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.

ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട്, ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട്, ടാറ്റ എഐഎ ഗ്ലോബൽ എഐ ആന്‍റ് ടെക്നോളജി ലീഡേഴ്‌സ് ഫണ്ട് എന്നിവയാണ് പുതിയ ഫണ്ടുകള്‍. ഇന്ത്യയിലെ നവീന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള മേഖലകളിലെയും ആഗോള സാങ്കേതികവിദ്യാ രംഗത്തേയും അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഇവ.

മാര്‍ച്ച് 24-ന് ആരംഭിച്ച ന്യൂഫണ്ട് ഓഫര്‍ മാര്‍ച്ച് 31 വരെ തുടരും. ആഭ്യന്തര ഫണ്ടുകള്‍ക്ക് പത്തു രൂപയും ആഗോള ഫണ്ടിന് പത്തു ഡോളറും എന്ന എന്‍എവിയിലാവും യൂണിറ്റുകള്‍ വിതരണം ചെയ്യുക.

പുതുമകള്‍ ഇന്ത്യയിലും ആഗോള തലത്തിലും സമ്പദ്ഘടനകള്‍ക്കു പുതിയ രൂപം നല്‍കുകയാണെന്ന് ടാറ്റ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന മേഖലകളില്‍ നിക്ഷേപിക്കാനും അതോടൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ നേട്ടങ്ങള്‍ നേടാനുമാണ് ഈ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ പോളിസി ഉടമകള്‍ക്ക് തങ്ങള്‍ അവസരം നല്‍കുന്നത്. സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിക്ഷേപകർക്ക് ലഭിക്കുന്ന മികച്ച അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ലാർജ്, മിഡ് ക്യാപ് കമ്പനികളിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ ഫണ്ട് നിക്ഷേപം നടത്തുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ മികച്ച മൂലധന വളർച്ച ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണിത്.

റിട്ടയര്‍മെന്‍റ് പ്ലാനിങ് നടത്തുന്നവര്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടാറ്റ എഐഎ ലാർജ് മിഡ് ക്യാപ് ഇന്നൊവേഷൻ പെൻഷൻ ഫണ്ട് രൂപകല്‍പന ചെയ്തിട്ടുള്ളത്. പുതുമകള്‍ തേടുന്ന ഇന്ത്യന്‍ കമ്പനികളുടെ നേട്ടം പ്രയോജനപ്പെടുത്തുന്നതിന് ഒപ്പം മികച്ച പെന്‍ഷന്‍ പദ്ധതിയിലൂടെ ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കാന്‍ ഇതു സഹായകമാകും. ലൈഫ് ഇന്‍ഷൂറന്‍സ് പരിരക്ഷയും ദീര്‍ഘകാല ഓഹരി വളര്‍ച്ചയും സംയോജിപ്പിക്കുന്നതാണ് പദ്ധതി.

ഇന്ത്യയുടെ ആഭ്യന്തര മുന്നേറ്റങ്ങള്‍ക്ക് ഒപ്പം ആഗോള തലത്തിലെ നേട്ടങ്ങളും സ്വന്തമാക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കുന്നതാണ് ടാറ്റാ എഐഎ ഗ്ലോബല്‍ എഐ ആന്‍റ് ടെക്നോളജി ലീഡേഴ്‌സ് ഫണ്ട്. നിര്‍മിത ബുദ്ധി, സെമികണ്ടക്ടര്‍ മേഖലകളിലെ പുതുമകളിലാണ് ഇതു ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ മേഖലകളിലെ ആഗോള മുന്‍നിരക്കാരെ ഈ പദ്ധതി പിന്തുടരും.

WhatsApp Channel Banner

Latest updates

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരൻ്റെ കൊലപാതകം: കുറ്റപത്രം ഉടൻ നൽകാൻ...

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി. കേസിൽ സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം.(Kerala High...

3 ചക്രവാതച്ചുഴികൾ: സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന്...

തിരുവനന്തപുരം: തെക്കൻ കർണാടക, തെക്കൻ തമിഴ്‌നാട്-പുതുച്ചേരി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലായി രൂപപ്പെട്ട മൂന്ന് ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആഗസ്റ്റ് 5 മുതൽ...

പ്രിയദർശിനി ബസിലെ മാല മോഷണം: തമിഴ്‌നാട് സ്വദേശിനിയെ നാട്ടുകാർ...

കൊല്ലം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ പതിവ് മാല മോഷണക്കാരിയായ തമിഴ്‌നാട് സ്വദേശിനി നാട്ടുകാരുടെയും യാത്രക്കാരുടെയും സമയോചിതമായ ഇടപെടലിലൂടെ പിടിയിലായി. തിരുനെൽവേലി മുക്കടൽ സ്വദേശിനി മഞ്ജുളയെയാണ് (35) നാട്ടുകാർ പിടിച്ച് ചവറ പോലീസിന് കൈമാറിയത്.(KSRTC...

PoKയിലെ അടിച്ചമർത്തൽ പുറത്തുകൊണ്ടുവന്നു: അൽ ജസീറയ്ക്ക് പാകിസ്ഥാനിൽ വിലക്ക്,...

ഇസ്ലാമാബാദ്: പാക് അധിനിവേശ കാശ്മീരിലെ (PoK) സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെയും തിരഞ്ഞെടുപ്പ് അട്ടിമറികളെയും കുറിച്ചുള്ള വാർത്തകൾ നൽകിയതിന് പിന്നാലെ പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'അൽ ജസീറ'യ്ക്ക് പാകിസ്ഥാനിൽ വിലക്ക്. അൽ ജസീറയുടെ ഇംഗ്ലീഷ്...

‘വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ ബലപ്രയോഗം അരുത്, സംയമനം പാലിക്കണം’:...

ന്യൂഡൽഹി: വിദ്യാർത്ഥി പ്രതിഷേധങ്ങളോട് അധികാരികൾ സംയമനത്തോടെ പെരുമാറണമെന്ന് സുപ്രീം കോടതി. അക്രമം തടയാൻ പോലീസ് നടത്തുന്ന ഏതൊരു അക്രമാസക്തമായ നടപടിയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുമെന്നും, പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും അവർ എന്തിനാണ് സമരം...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...