HomeBusinessജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി സൗരവ് ഗാംഗുലി

ജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി സൗരവ് ഗാംഗുലി

പുനരുപയോഗ ഊർജ മേഖലയിലെ പ്രമുഖ സ്ഥാപനമായ ജാക്സൺ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി നിയമിതനായി. നവീകരണവും സുസ്ഥിരതയും മുൻനിർത്തി രാജ്യമൊട്ടാകെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിയമനം. എട്ടു പതിറ്റാണ്ടിലേറെ രാജ്യത്തെ പുനരുപയോഗ ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന ജാക്സൺ ഗ്രൂപ്പ്, ആദ്യമായാണ് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. ക്യാപ്റ്റനെന്ന നിലയിലെ നേതൃപാടവവും കളിക്കാരനെന്ന നിലയിലെ സൂക്ഷ്മതയും കൈമുതലാക്കി മൈതാനങ്ങളെ ത്രസിപ്പിച്ച സൗരവ് ഗാംഗുലിയുമായി കൈകോർക്കുന്നതിലൂടെ കമ്പനിയുടെ സോളാർ, ഗ്രീൻ എനർജി പദ്ധതികൾക്ക് കൂടുതൽ ജനശ്രദ്ധ നേടാനാകുമെന്ന് ജാക്സൺ ഗ്രൂപ്പ് അറിയിച്ചു. സുസ്ഥിര ഊർജ വികസനം ലക്ഷ്യമിട്ടുള്ള കമ്പനിയുടെ ബ്രാൻഡ് ക്യാംപെയിനുകളിൽ സൗരവ് ഗാംഗുലി ഭാഗമാകും.

കളിമികവുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിന്റെ അമരക്കാരനായി മാറിയ, ആരാധകരുടെ സ്വന്തം ദാദയെ ജാക്സൺ കുടുംബത്തിലേക്ക് അതിയായ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ജാക്സൺ ഗ്രൂപ്പ് ചെയർമാൻ സമീർ ഗുപ്ത പറഞ്ഞു. ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധത ഉയർത്തുന്നതാണ് പരസ്പര സഹകരണം. ദേശീയ, അന്തർദേശീയ ബിസിനസ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ സൗരവ് ഗാംഗുലിയുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്നും സമീർ ഗുപ്ത കൂട്ടിച്ചേർത്തു. ഡിസ്ട്രിബ്യൂട്ടഡ് പവർ, സോളാർ എനർജി, ഗ്രീൻ മോളിക്കൂൾസ് മേഖലകളിൽ പ്രധാനിയായ ജാക്സൺ ഗ്രൂപ്പുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.

WhatsApp Channel Banner

Latest updates

മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ: 3...

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയ, വനിതാ സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യുന്നതിനായി ഈ മാസം 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പ്രതിപക്ഷത്തിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ....

ഫരീദാബാദിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: കൃത്യം നടത്തിയത് 2...

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ സ്വകാര്യ സ്‌കൂൾ അധ്യാപികയായ സന്ധ്യ ശർമ്മയെ (28) ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പോലീസ്. കേസിൽ അറസ്റ്റിലായ ഇരുപത്തൊന്നുകാരൻ അമിത് രണ്ട് മാസത്തോളം മുൻകൂട്ടി ആസൂത്രണം ചെയ്താണ്...

‘CJP മാറ്റങ്ങൾക്കായി ‘പ്രഷർ ഗ്രൂപ്പായി’ പ്രവർത്തിക്കും, E20 പെട്രോളിനെതിരെ...

ഛത്രപതി സംഭാജിനഗർ: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ ശക്തമായ പ്രക്ഷോഭത്തിന് ശേഷം 'കോക്രോച്ച് ജനതാ പാർട്ടി' (CJP) രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ അറിയിച്ചു. ജനങ്ങൾക്ക് നിലവിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും...

ഗുജറാത്തിൽ ചാന്ദിപുര വൈറസ് ഭീതി: 22 കുട്ടികൾ മരിച്ചു;...

അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് 22 കുട്ടികൾ മരണപ്പെട്ടതായി റിപ്പോർട്ട്. ഇതുവരെ 184 സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 35 എണ്ണത്തിൽ രോഗബാധ സ്ഥിരീകരിച്ചതായി ഗുജറാത്ത് ആരോഗ്യ മന്ത്രി അറിയിച്ചു. താലൂക്ക്,...

രാജ്യത്ത് പ്രതിവർഷം 1.8 ലക്ഷം റോഡപകട മരണങ്ങൾ: പാർലമെന്റിൽ...

ന്യൂഡൽഹി: ഇന്ത്യയിൽ റോഡപകടങ്ങളിൽപ്പെടുട്ട് പ്രതിവർഷം 1.8 ലക്ഷത്തോളം പേരുടെ ജീവൻ പൊലിയുന്നുവെന്ന നടുക്കുന്ന കണക്കുകൾ പാർലമെന്റിൽ വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ രാജ്യസഭയിൽ സംസാരിക്കവേയാണ് പ്രതിദിനം ശരാശരി...

DON'T MISS

ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവം!: അമ്മയും കുഞ്ഞും...

ഹനോയി: എട്ടു മാസം ഗർഭിണിയായ 25-കാരി ബൈക്കിൽ ആശുപത്രിക്ക് മുന്നിൽ വച്ച് പ്രസവിച്ചു. വിയറ്റ്‌നാമിലാണ് സംഭവം നടന്നത്. ഓഗസ്റ്റ് 3-ന് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവിനൊപ്പം ബൈക്കിൽ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു യുവതി.(Pregnant woman...

പഠിക്കാനെന്ന് പറഞ്ഞ് ഫോൺ വാങ്ങി: ‘റോബ്ലോക്സ്’ ഗെയിമിൽ എട്ടാം...

ന്യൂഡൽഹി: പഠിക്കാനെന്ന വ്യാജേന പിതാവിന്റെ മൊബൈൽ ഫോൺ വാങ്ങിയ എട്ടാം ക്ലാസുകാരൻ 'റോബ്ലോക്സ്' എന്ന ജനപ്രിയ ഓൺലൈൻ ഗെയിമിനായി ചെലവഴിച്ചത് 42,000 രൂപ. ഇൻ-ഗെയിം വിർച്വൽ കറൻസിയായ 'റോബക്സ്' വാങ്ങാനാണ് കുട്ടി തുക...

80-ാം വയസ്സിൽ ആദ്യമായി കടൽ കണ്ട അച്ഛൻ; ജീവിതകാലത്തെ...

ന്യൂഡൽഹി: ജീവിതത്തിന്റെ തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്വങ്ങൾക്കുമിടയിൽ പല ആഗ്രഹങ്ങളും മനസ്സിൽ ഒതുക്കിവെക്കുന്നവരുണ്ട്. ചില സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു ജീവിതകാലം തന്നെ കാത്തിരിക്കേണ്ടിവരും. 80-ാം വയസ്സിൽ ആദ്യമായി കടൽ കാണാനുള്ള പിതാവിന്റെ ആഗ്രഹം സഫലമാക്കിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...