News Desk

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം...

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Budget 2026). നിലവിൽ ധനകാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ കൈവശമായതിനാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയായിരിക്കും ഇത്തവണ ബജറ്റ് സഭയിൽ സമർപ്പിക്കുക. ഒരു സമ്പൂർണ്ണ ബജറ്റാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതുക്കിയ നിയമസഭാ കലണ്ടർ പ്രകാരമാണ് ജൂൺ 19-ലേക്ക്...

നിക്ഷേപത്തുക തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് തീക്കൊളുത്തിയ...

കോഴിക്കോട്: സഹകരണ സംഘത്തിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് സ്വയം പെട്രോളൊഴിച്ച് തീക്കൊളുത്തിയ വയോധികൻ മരണത്തിന് കീഴടങ്ങി (Vadakara suicide case). കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച...

മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; വിരമിക്കാൻ രണ്ടുദിനം ബാക്കിനിൽക്കെ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത സംഭവത്തിൽ ഗവൺമെന്റ് സ്കൂൾ പ്രധാനാധ്യാപകന് സസ്‌പെൻഷൻ (V.D. Satheesan). ആറ്റിങ്ങൽ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ചത്. സർവീസിൽ നിന്നും വിരമിക്കാൻ വെറും രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അധ്യാപകന് സസ്‌പെൻഷൻ...

“ഇത്തരം ക്രൂരതകൾ ഇനി അവസാനിക്കണം, പെൺകുട്ടികളുടെ കുടുംബത്തെ പിഴിഞ്ഞെടുക്കരുത്”; ഭർതൃപീഡന കേസിൽ...

ന്യൂഡൽഹി: ഭർതൃവീടുകളിൽ ഭാര്യമാർ നേരിടുന്ന ക്രൂരമായ പീഡനങ്ങൾക്കും സ്ത്രീധന അധിക്ഷേപങ്ങൾക്കും അറുതിവരുത്തണമെന്ന കർശനമായ സന്ദേശം നൽകി സുപ്രീം കോടതി (Supreme Court dowry death case). ഛത്തീസ്ഗഢിലെ ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ് പരിഗണിക്കവെയാണ് പരമോന്നത കോടതി സമൂഹത്തിന് ശക്തമായ താക്കീത് നൽകിയത്. ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട 33-കാരി...

ആഫ്രിക്കയിൽ ഭീതി വിതച്ച് എബോളയുടെ അപൂർവ വകഭേദം; കേരളത്തിലും ജാഗ്രത, മെഡിക്കൽ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ: ആഫ്രിക്കൻ രാജ്യമായ ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നു (Ebola outbreak). രാജ്യത്ത് എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയർന്നതായും രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 906-ൽ എത്തിയതായും ലോകാരോഗ്യസംഘടന (WHO) വ്യക്തമാക്കി. കോംഗോയിൽ എബോളയുടെ അത്യപൂർവമായ 'ബൂൻഡിബുഗ്യോ' വകഭേദമാണ് പടർന്നുപിടിക്കുന്നത്. അയൽരാജ്യമായ...

അഞ്ച് വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച അതിഥി തൊഴിലാളിക്ക് 72 വർഷം...

കൊച്ചി: അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിയഞ്ചുകാരനായ മധ്യവയസ്കന് 72 വർഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Perumbavoor POCSO court). ബിഹാർ മുജ്താപൂർ സ്വദേശിയായ നജീർ മിയാനെയാണ് (55) പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി വി. സന്ദീപ്...

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട...

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. 2023 സെപ്റ്റംബർ...

ലയണൽ മെസി ആറാം ലോകകപ്പിന്; നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ 26 അംഗ...

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിനായുള്ള 26 അംഗ കരുത്തുറ്റ അർജന്റീന ടീമിനെ മുഖ്യ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു (Argentina World Cup squad). ലയണൽ മെസി നയിക്കുന്ന സംഘത്തിൽ റോഡ്രിഗോ ഡിപോൾ, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങി 2022 ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ ഭൂരിഭാഗം പ്രമുഖ താരങ്ങളെയും നിലനിർത്തിയാണ് സ്കലോണി...

അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, രക്ഷിക്കാനുള്ള...

കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു (Vaikom electrocution death). വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണി (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ഇവരുടെ വീട്ടുപറമ്പിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. വീട്ടുപറമ്പിലെ പ്ലാവിൽ നിന്നും അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ...

നീറ്റ് പുനഃപരീക്ഷയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടം; വീഴ്ചകളുണ്ടാകില്ലെന്ന് സുപ്രീം കോടതിയിൽ കേന്ദ്രം...

ന്യൂഡൽഹി: വിവാദങ്ങൾക്കൊടുവിൽ വീണ്ടും നടത്തുന്ന നീറ്റ് (NEET-UG) പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു (NEET UG re-exam Narendra Modi). അതുകൊണ്ടുതന്നെ ഇത്തവണ പരീക്ഷാ നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചകളും പിഴവുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ...