ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള താൽക്കാലിക വെടിനിർത്തൽ കരാറിന്റെ സമയപരിധി നാളെ അവസാനിക്കാനിരിക്കെ, മേഖലയിൽ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. വെടിനിർത്തൽ നീട്ടാൻ അമേരിക്ക തയ്യാറാകില്ലെന്ന സൂചനകൾക്കിടെ, യുദ്ധം തുടരാനാണ് ഭാവമെങ്കിൽ തങ്ങളുടെ പക്കൽ പുതിയ തന്ത്രങ്ങളുണ്ടെന്ന് ഇറാൻ വെല്ലുവിളിച്ചു.(Iran-US ceasefire ends tomorrow, Talks stall, Iran adopts new war strategy)
പ്രതിസന്ധി പരിഹരിക്കാൻ...
ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവെ, പെരമ്പല്ലൂരിൽ നിന്ന് രേഖകളില്ലാത്ത 2.44 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.എം.കെ പ്രാദേശിക നേതാവ് ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Huge cash grab ahead of elections in Tamil Nadu, Rs 2.44 crore seized from...
വിരുദുനഗർ: 25 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന് പിന്നാലെ വനജ ഫയർ വർക്ക്സിന്റെ ലൈസൻസ് തമിഴ്നാട് സർക്കാർ സസ്‌പെൻഡ് ചെയ്തു. ഒളിവിൽ പോയ പടക്കശാല ഉടമ ഈശ്വരി, ഭർത്താവ് മുത്തുമാണിക്യം എന്നിവരെ കണ്ടെത്താൻ തമിഴ്നാട് പോലീസിന്റെ നാല് പ്രത്യേക സംഘങ്ങൾ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.(Virudhunagar blast, Fireworks factory's license suspended)
സ്ഫോടനത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം...
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ റോഡരികിലെ കടയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജാൽമുരി’ വാങ്ങി കഴിച്ചത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജാർഗ്രാമിലെ പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.(It's all drama, Mamata Banerjee reacts to PM Modi's 'jhalmuri' break)
ബീർഭുമിലെ മുരാരൈയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ...
ലണ്ടൻ: ലോകപ്രശസ്ത സുവോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡെസ്മണ്ട് മോറിസ് (98) അന്തരിച്ചു. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ പ്രകൃതിനിരീക്ഷകനായി ജനങ്ങൾക്കിടയിൽ പ്രശസ്തനായെങ്കിലും, പെരുമാറ്റ ശാസ്ത്രത്തെ ജനകീയമാക്കിയ എഴുത്തുകാരൻ എന്ന നിലയിലാണ് അദ്ദേഹം ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്. മരണം വരെ അദ്ദേഹം എഴുത്തിലും ചിത്രരചനയിലും സജീവമായിരുന്നുവെന്ന് മകൻ അറിയിച്ചു.(Desmond Morris, Veteran Zoologist and Author, Dies at 98)
1967-ൽ പുറത്തിറങ്ങിയ...
അഹമ്മദാബാദ്: ഗുജറാത്തിലെ ദാഹോദിലും ഉത്തരാഖണ്ഡിലെ തെഹ്‌രിയിലും നടന്ന വിവാഹ ചടങ്ങുകൾക്കിടെയുണ്ടായ കൂട്ട ഭക്ഷ്യവിഷബാധയിൽ നാനൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഠിനമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷണപദാർത്ഥങ്ങൾ കേടായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.(Mass food poisoning at wedding party, Over 400 hospitalized in Gujarat and Uttarakhand)
ദാഹോദ് ജില്ലയിലെ അഭ്‌ലോഡ് ഗ്രാമത്തിലാണ് ഏറ്റവും...
മലപ്പുറം: തിരൂർ എഴൂരിൽ യുവതിയെയും ഒന്നര വയസ്സുകാരനായ മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി, മകൻ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.(Woman and 1.5-year-old son found dead in well in Tirur, Suicide note recovered)
യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ...
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ പോര് ശക്തമാകുന്നു. ബിജെപിയുടെ പ്രചാരണങ്ങളെ നേരിടാൻ ലക്ഷ്യമിട്ട് രാജ്യത്തെ 29 പ്രധാന നഗരങ്ങളിൽ കോൺഗ്രസ് വനിതാ നേതാക്കളും വക്താക്കളും ഇന്ന് വാർത്താസമ്മേളനം നടത്തും.(Women's reservation, Congress to hold press conferences in 29 cities today)
വനിതാ സംവരണം ഉടനടി നടപ്പിലാക്കണമെന്നാണ് കോൺഗ്രസ് പ്രധാനമായും ആവശ്യപ്പെടുന്നത്....
ടെഹ്റാൻ: ഇറാനിലെ സൈനിക താവളങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായിരത്തോടടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാന്റെ ലീഗൽ മെഡിസിൻ ഓർഗനൈസേഷൻ തലവൻ അബ്ബാസ് മസ്ജെദി തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം കുറഞ്ഞത് 3,375 പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.(Over 3,300 people have died in Iran during war)
എന്നാൽ അനൗദ്യോഗിക...
ടോക്യോ: വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4:53-ഓടെയാണ് ഭൂകമ്പമുണ്ടായത്. ഇതിനെത്തുടർന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.(Tsunami warning issued after 7.5 magnitude earthquake in Japan, waves up to 80...