കാമറൂൺ; ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധങ്ങൾക്കും ആയുധപ്പന്തയത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. കാമറൂൺ സന്ദർശനത്തിനിടെയാണ് ലോകനേതാക്കളെ മുൾമുനയിൽ നിർത്തുന്ന പരാമർശങ്ങൾ അദ്ദേഹം നടത്തിയത്. ഇറാൻ-അമേരിക്കൻ യുദ്ധം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വാക്പോര് തുടരുന്നതിനിടെയാണ് മാർപാപ്പയുടെ ഈ പ്രസ്താവനകൾ.(It takes only a moment to destroy, Pope...
ലണ്ടൻ: ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം നീക്കാൻ നിർണ്ണായക നീക്കവുമായി യൂറോപ്യൻ രാജ്യങ്ങൾ. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ 40 രാജ്യങ്ങളിലെ ഭരണത്തലവന്മാർ പങ്കെടുക്കുന്ന അടിയന്തര വെർച്വൽ ഉച്ചകോടി വെള്ളിയാഴ്ച നടക്കും. ഇറാൻ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിർത്തുന്നതിനൊപ്പം അന്താരാഷ്ട്ര കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുമാണ് ഈ നയതന്ത്ര നീക്കം.(Global move to open...
വാഷിംഗ്ടൺ: ലോകരാജ്യങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിർണ്ണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിൽ ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലുകൾക്ക് അറുതി വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് ധാരണയായതായി ട്രംപ് അറിയിച്ചു. പശ്ചിമേഷ്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നയതന്ത്ര മുന്നേറ്റമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.(A ray of peace...
സ്റ്റോക്ക്ഹോം: ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ലോകത്തിന് തന്നെ മാതൃകയായ സ്വീഡൻ തങ്ങളുടെ വിദ്യാഭ്യാസ നയത്തിൽ വൻ മാറ്റത്തിനൊരുങ്ങുന്നു. വിദ്യാർത്ഥികളുടെ വായനാശീലവും അറിവ് ആർജ്ജിക്കാനുള്ള ശേഷിയും കുറയുന്നത് തടയാൻ ക്ലാസ് മുറികളിൽ ലാപ്ടോപ്പുകൾക്ക് പകരം ഭൗതിക പുസ്തകങ്ങൾക്കും പേനകൾക്കും പേപ്പറുകൾക്കും കൂടുതൽ പ്രാധാന്യം നൽകാനാണ് സ്വീഡിഷ് സർക്കാരിന്റെ തീരുമാനം.(Sweden's schools cutting back on digital learning,...
ഒക്ലഹോമ: അമേരിക്കയിലെ സ്കൂളുകളിൽ ആവർത്തിക്കുന്ന വെടിവെപ്പ് പരമ്പരകളിൽ മറ്റൊന്നു കൂടി സംഭവിക്കുമായിരുന്ന ഒക്ലഹോമയിൽ, തന്റെ ജീവൻ പണയപ്പെടുത്തി അക്രമിയെ കീഴടക്കി പ്രിൻസിപ്പൽ ഹീറോയായി. ഒക്ലഹോമയിലെ പോൾസ് വാലി ഹൈസ്കൂളിൽ തോക്കുമായെത്തിയ അക്രമിയെ പ്രിൻസിപ്പൽ കിർക് മൂർ നേരിടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ലോകമെങ്ങും അദ്ദേഹത്തിന് അഭിനന്ദന പ്രവാഹമാണ്.(Oklahoma high school principal 'saved kids'...
തിരുവനന്തപുരം: പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന ഹൈക്കമാൻഡ് കർശന നിർദ്ദേശം നിലനിൽക്കെ, കേരളത്തിൽ കോൺഗ്രസ് നേതാക്കളും അണികളും മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള വാക്പോര് തുടരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഗ്രൂപ്പ് യുദ്ധം നടക്കുന്നത്.(Chief Minister position fight intensifies in Congress, Senior leaders issue reminder)
പ്രമുഖ നേതാക്കളെല്ലാം തന്നെ കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് പോസ്റ്റുകൾ...
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതി നാളെ വിധി പറയും. കേസിൽ നിർണ്ണായകമായ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തൽ ഇന്ന് കോടതിയിൽ പൂർത്തിയായി.(Rape case, Verdict on Congress councilor's bail plea tomorrow...
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടി സി എസിന്റെ ബിപിഒ സെന്ററിൽ ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ശ്രമവും നടന്നതായുള്ള പരാതിയെത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് കമ്പനി നിർദ്ദേശം നൽകി.(Sexual exploitation...
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടിമുടി പരിഷ്കരിക്കാൻ ലക്ഷ്യമിട്ടുള്ള എട്ടാം ശമ്പള കമ്മീഷന്റെ നിർണ്ണായക ശുപാർശകൾ പുറത്ത്. ജെ സി എം സമർപ്പിച്ച അന്തിമ മെമ്മോറാണ്ടം അംഗീകരിക്കുകയാണെങ്കിൽ, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവാകും ലഭിക്കുക. 2026 ജനുവരി ഒന്ന് മുതൽ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നാണ് ആവശ്യം.(Eighth Pay Commission,...
ന്യൂഡൽഹി: ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്ക റദ്ദാക്കുന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മാർച്ച് 11-ന് മുൻപ് കടലിൽ എത്തിയ എണ്ണ സ്വീകരിക്കുന്നതിനായി അനുവദിച്ച സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്...