HomeWorldചൊവ്വയിൽ വിചിത്രമായ 'പാറക്കൂട്ടം' കണ്ടെത്തി നാസയുടെ പെർസിവിയറൻസ്: അമ്പരപ്പോടെ ശാസ്ത്രലോകം |...

ചൊവ്വയിൽ വിചിത്രമായ ‘പാറക്കൂട്ടം’ കണ്ടെത്തി നാസയുടെ പെർസിവിയറൻസ്: അമ്പരപ്പോടെ ശാസ്ത്രലോകം | NASA Perseverance Rover

വാഷിംഗ്ടൺ: ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്ന് വീണ്ടും കൗതുകമുണർത്തുന്ന ഒരു ചിത്രം പുറത്തുവിട്ട് നാസയുടെ പെർസിവിയറൻസ് റോവർ. മൂന്ന് പാറകൾ ഒന്നിനുമുകളിൽ ഒന്നായി കൃത്യമായി അടുക്കിവെച്ച നിലയിലുള്ള ഒരു വിചിത്രമായ കാഴ്ചയാണ് റോവർ ഇത്തവണ പകർത്തിയിരിക്കുന്നത്. ഒരു സാൻഡ്‌വിച്ചിന്റെ ആകൃതിയിൽ, പൊടിപടലങ്ങൾ നിറഞ്ഞ ചൊവ്വയുടെ ചുവന്ന മണ്ണിൽ ഒറ്റപ്പെട്ട നിലയിലാണ് ഈ പാറക്കൂട്ടം കാണപ്പെടുന്നത്.(NASA Perseverance Rover Spots Bizarre Stacked Rocks On Mars)

ചൊവ്വയിലെത്തി 1,859-ാം ദിവസമായ മേയ് 13-നാണ് പെർസിവിയറൻസ് ഈ ചിത്രം പകർത്തിയത്. റോവറിന്റെ മുകളിൽ മനുഷ്യന്റെ കണ്ണുകൾ പോലെ ഘടിപ്പിച്ചിട്ടുള്ള പ്രമുഖ ‘മാസ്റ്റ്ക്യാം-ഇസഡ്’ ക്യാമറ ഉപയോഗിച്ചാണ് ഈ അപൂർവ്വ ദൃശ്യം ഒപ്പിയെടുത്തത്. ഭൂമിയിലെ ഹൈക്കിങ് ട്രെയിലുകളിൽ വഴിയടയാളങ്ങളായി മനുഷ്യർ ഇത്തരത്തിൽ കല്ലുകൾ അടുക്കിവെക്കാറുണ്ട്. എന്നാൽ മനുഷ്യവാസമില്ലാത്ത ചൊവ്വയിൽ ഇത് എങ്ങനെ സംഭവിച്ചു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ശാസ്ത്രജ്ഞരുടെ നിഗമനപ്രകാരം ഇത് വ്യത്യസ്തമായ മൂന്ന് പാറകളല്ല, മറിച്ച് ഒറ്റപ്പാറ തന്നെയെണ്ണാണ് വിലയിരുത്തൽ. ദശലക്ഷക്കണക്കിന് വർഷങ്ങളായി ചൊവ്വയിലുണ്ടായ ശക്തമായ കാറ്റും, പണ്ടെന്നോ ഒഴുകിയിരുന്ന ജലാംശവും മൂലമുണ്ടായ വൻതോതിലുള്ള മണ്ണൊലിപ്പും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് ഇതിന് കാരണം. ഒരു വലിയ പാറ വിണ്ടുകീറി മൂന്ന് തട്ടുകളായി കൃത്യമായ ആകൃതിയിൽ വേർപെട്ടുപോയതാകാനാണ് സാധ്യതയെന്ന് നാസ വ്യക്തമാക്കുന്നു. മുൻപ് ചൊവ്വയിലെത്തിയ ‘ക്യൂരിയോസിറ്റി’ റോവർ നൽകിയ വിവരങ്ങൾ അനുസരിച്ച്, ചൊവ്വയിലെ ഭൂപ്രകൃതിയെ മാറ്റിയെടുക്കുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവിടുത്തെ ശക്തമായ കാറ്റാണ്.

കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് വലിയ പാറകളെപ്പോലും കാറ്റ് ഇത്തരത്തിൽ അരിച്ചെടുത്ത് വിചിത്രമായ രൂപങ്ങളാക്കി മാറ്റാറുണ്ട്. പെർസിവിയറൻസ് റോവർ ചൊവ്വയിൽ നിന്ന് കണ്ടെത്തുന്ന ആദ്യത്തെ വിചിത്ര രൂപമല്ലിത്. മുൻപ് മുത്തുകൾ കോർത്തപോലെയുള്ള പാറകൾ, വരകളുള്ള പാറകൾ, കൃത്യമായ അകലത്തിൽ സ്ഥിതി ചെയ്യുന്ന കല്ലുകൾ എന്നിവയും നാസയുടെ റോവറുകൾ കണ്ടെത്തിയിട്ടുണ്ട്. 1976-ൽ നാസയുടെ ‘വൈക്കിങ്’ മിഷൻ പുറത്തുവിട്ട ഒരു ചിത്രത്തിൽ മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള ഒരു പാറക്കൂട്ടം കണ്ടത് അക്കാലത്ത് വലിയ രീതിയിലുള്ള അന്യഗ്രഹ ജീവി സിദ്ധാന്തങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. എന്നാൽ മനുഷ്യ ഭാവനകൾക്കപ്പുറം ചൊവ്വയിലെ പ്രകൃതിദത്തമായ പ്രതിഭാസങ്ങൾ തന്നെയാണ് ഇത്തരം അത്ഭുത രൂപങ്ങൾക്ക് പിന്നിലെന്ന് ശാസ്ത്രം വീണ്ടും തെളിയിക്കുകയാണ്.

Story Summary

NASA’s Perseverance rover captured an image of a peculiar rock formation on Mars on May 13 (Sol 1859), resembling three rocks stacked like a sandwich. Taken by the Mastcam-Z camera, scientists believe the structures are actually a single rock that fractured over eons due to intense wind erosion and ancient water flow, rather than any artificial intervention.

WhatsApp Channel Banner

Latest updates

CJP പ്രക്ഷോഭം കനക്കുന്നു: സെൻട്രൽ ഡൽഹിയിലെ 18 മെട്രോ...

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 18 പ്രമുഖ മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. ജൂലൈ 24 വെള്ളി രാവിലെ 7:30 മുതൽ പുനരറിയിപ്പ് ഉണ്ടാകുന്നത്...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല, അറസ്റ്റിന് സാധ്യത’:...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ തുടരുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ...

‘ഇങ്ങനെ മുന്നോട്ട് പോകാനാകില്ല’: നീറ്റ് പരീക്ഷാ ക്രമക്കേടിൽ സർക്കാരിനോട്...

ന്യൂഡൽഹി: നീറ്റ്-യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുവരുന്ന വീഴ്ചകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി. പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി മാറ്റുന്നതിനെക്കുറിച്ചും വിദ്യാർത്ഥികളുടെ വിവരങ്ങൾ സുരക്ഷിതമാക്കുന്നതിനെക്കുറിച്ചും കൃത്യമായ പ്ലാൻ സമർപ്പിക്കാൻ സുപ്രീം...

‘വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ല’: നിയമ...

കണ്ണൂർ: യൂട്യൂബ് ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തനിക്കെതിരെ തെറ്റായ സന്ദേശങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി. വാർത്തകൾ നൽകിയ ചിലർ വിളിച്ച് കാലിൽ വീണ്...

ലോകകപ്പ് ഫൈനലിന് പിന്നാലെ മെസ്സിയുടെ അന്താരാഷ്ട്ര വിരമിക്കൽ തീരുമാനത്തിൽ...

ബ്യൂണസ് അയേഴ്സ്: അർജന്റീനൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം അന്തിമമാക്കിയതായി റിപ്പോർട്ടുകൾ (Lionel Messi International Retirement). 2026 ഫിഫ ലോകകപ്പിന് ശേഷം ദേശീയ ടീമിന്റെ...

DON'T MISS

നാഗാലാൻഡിൽ നിന്ന് ഡൽഹിയിലെ വിദ്യാർഥികൾക്ക് സ്നേഹവിരുന്ന്; ₹73,000 ചെലവിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് നാഗാലാൻഡിൽ നിന്ന് എത്തിയ വ്യത്യസ്തമായ ഐക്യദാർഢ്യ പ്രകടനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് (Nagaland Man Sends 150 Pizzas To...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....