ന്യൂഡൽഹി: കർണ്ണാടക കോൺഗ്രസിനെ മാസങ്ങളായി ഉലയ്ക്കുന്ന നേതൃമാറ്റ വിവാദങ്ങൾക്ക് പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഒന്നിച്ച് എ.ഐ.സി.സി നേതൃത്വത്തെ കാണാൻ ഡൽഹിയിൽ എത്തി. സന്ദർശനം തികച്ചും ഔദ്യോഗികമാണെന്ന് പാർട്ടി അവകാശപ്പെടുമ്പോഴും, കർണ്ണാടകത്തിൽ എത്രയും വേഗം ഒരു അധികാര കൈമാറ്റത്തിന് ഹൈക്കമാൻഡ് പൂർണ്ണമായും അനുകൂലമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Karnataka Congress Leadership...
റാഞ്ചി: കാമുകനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നൽകി ഒരു മാസം തികയുന്നതിനിടയിൽ റാഞ്ചിയിൽ 17 വയസ്സുകാരി ജീവനൊടുക്കി. തിങ്കളാഴ്ച ഉച്ചയ്ക്കാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത കാമുകനെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നിലവിൽ ജുവനൈൽ റിമാൻഡ് ഹോമിലാണ്.(Ranchi Minor Girl Suicide Month After Accusing Boyfriend...
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒൻപത് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പോലീസ് അറിയിച്ചു. ബല്ലിയയിലെ ഹൽദി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.(UP Ballia Minor Dalit Girl Gang Raped By Two Minors...
ഗുവഹാത്തി: വരും വർഷങ്ങളിൽ അസമിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് സമാധാനവും സമൃദ്ധിയും ഉറപ്പാക്കാനുള്ള ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ (NDA) സർക്കാരിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2028-ഓടെ അസമിനെ 10 ലക്ഷം കോടി രൂപയുടെ വമ്പൻ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാൻ...
ചെന്നൈ: തമിഴ് സിനിമാ വ്യവസായത്തിന് വലിയ ഉണർവേകുന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് സർക്കാർ. സംസ്ഥാനത്തെ സിനിമാ തിയറ്ററുകളിൽ ദിവസേന അഞ്ച് പ്രദർശനങ്ങൾ നടത്താൻ അനുമതി നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് തമിഴ്‌നാട് സർക്കാർ പുറപ്പെടുവിച്ചു. തിയറ്ററുകളിൽ ദിവസേന പരമാവധി നാല് ഷോകൾ വീതം നടത്താനുള്ള അനുമതി മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്.(Tamil Nadu CM Vijay Allows Five...
ആലപ്പുഴ: കായംകുളത്ത് കായലിൽ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. തങ്കമ്മയുടെ (80) മൃതദേഹമാണ് കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് ഇവരെ വീട്ടിൽ നിന്ന് കാണാതാകുന്നത്.(Kayamkulam Murder Missing Elderly Woman Body Found Tied In Lake)
മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ കവർച്ചാ ശ്രമത്തിനിടെയുള്ള...
വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കിടെ ഇറാനുമേൽ കൂടുതൽ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ പൂർണ്ണമായി നശിപ്പിക്കാനായി അമേരിക്കയ്ക്ക് കൈമാറണം, അല്ലെങ്കിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സാന്നിധ്യത്തിൽ ഇറാനിൽ വെച്ച് തന്നെ നശിപ്പിച്ചുകളയണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ...
വാഷിങ്ടൺ: പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള സമാധാന ചർച്ചകളെ അനിശ്ചിതത്വത്തിലാക്കി പുതിയ നിബന്ധനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇസ്രായേലുമായുള്ള 'എബ്രഹാം ഉടമ്പടി'യുടെ ഭാഗമാകണമെന്നാണ് ട്രംപിന്റെ പുതിയ ആവശ്യം. ഇറാനുമായുള്ള ഭാവി കരാറുകളെല്ലാം ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.(Donald Trump Abraham Accords, Trump Demands Iran...
അമരാവതി: തമിഴ്‌നാട് മുഖ്യമന്ത്രിയായി മാറിയ നടൻ വിജയ്‌യുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് കൗതുകകരമായ പ്രതികരണവുമായി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. തമിഴക വെട്രി കഴകം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക ശക്തിയായി ഉയർന്നതിൽ തനിക്ക് തമാശരൂപേണ "അസൂയ" തോന്നിയെന്നാണ് പവൻ കല്യാൺ പറഞ്ഞത്. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.(Pawan Kalyan Joking Remark...
മോസ്‌കോ: കീവിൽ വരും ദിവസങ്ങളിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുമെന്ന മുന്നറിയിപ്പുമായി റഷ്യ. കീവിലുള്ള വിദേശ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാർ എന്നിവരോട് എത്രയും വേഗം നഗരം വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ആവശ്യപ്പെട്ടു.(Russia Ukraine War, Russia Warns Foreigners Leave Kyiv Ukraine Facing Massive Missile...