Amina SR

കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ച് ദാരുണ അപകടം: 2 മലയാളികളടക്കം 4...

കണ്ണൂർ: മട്ടന്നൂർ-കണ്ണൂർ റോഡിലെ ചാലോടിൽ കാർ റോഡരികിലെ മരത്തിലിടിച്ചുണ്ടായ വൻ അപകടത്തിൽ നാല് പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളി യുവാക്കളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Four killed in...

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ ഒരാൾക്കായി തിരച്ചിൽ അഞ്ചാം ദിവസവും...

വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക.(Wayanad Kalladi Landslide disaster search enters...

‘UDFൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലത്’: അലോഷ്യസ് സേവ്യറിന്...

തിരുവനന്തപുരം: സ്വന്തം മുന്നണി സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പൂർണ്ണ പിന്തുണയുമായി ഡി.സി.സി അംഗം നിഖിൽ പൈലി. വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിന്റെ ചില സമീപനങ്ങൾക്കെതിരെ അലോഷ്യസ് ഉന്നയിച്ച വിമർശനങ്ങളിൽ ന്യായമുണ്ടെന്ന് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിച്ചു.(Nikhil Paily supports KSU president Aloysius Xavier...

ന്യൂനമർദ്ദ പാത്തി ദുർബ്ബലമായി: സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയും; ഇന്ന് ഒരു...

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ ലഭിച്ച കനത്ത മഴയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് അധികൃതർ വ്യക്തമാക്കി.(Kerala...

മെറിനോ മാജിക് ആവർത്തിച്ചു: ബെൽജിയത്തെ തകർത്ത് സ്പെയിൻ ലോകകപ്പ് സെമിയിൽ |...

ലൊസാഞ്ചലസ്: ആവേശം അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. പകരക്കാരനായി കളത്തിലിറങ്ങി കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ സ്പെയിന്റെ വിജയഗോൾ നേടിയ മൈക്കൽ മെറിനോയാണ് വീണ്ടും ടീമിന്റെ രക്ഷകനായത്. പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെതിരെയും അവസാന നിമിഷ ഗോളിലൂടെ മെറിനോ സ്പെയിനെ...

‘അയ്യപ്പന് പബ്ലിസിറ്റിയുടെ ആവശ്യമില്ല, ഇനി അയ്യപ്പസംഗമമില്ല, ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കും’:...

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമലയിൽ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇനി 'ആഗോള അയ്യപ്പസംഗമം' നടത്തില്ലെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Sabarimala complete digitalization, TDB President...

‘പാർട്ടിയിൽ നിന്ന് നേടാവുന്നതെല്ലാം നേടി, ഇപ്പോൾ എതിരല്ലേ പറഞ്ഞുനടക്കുന്നത്’: G സുധാകരനും...

ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം സ്കൂളിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെച്ചൊല്ലി അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ പരസ്യമായ വാക്കുതർക്കം. സ്കൂൾ കെട്ടിടം പൊളിച്ചതിന് പിന്നാലെ അവിടെ നിന്ന് അനധികൃതമായി മണ്ണ് കടത്തുന്നു എന്ന ആരോപണം അന്വേഷിക്കാൻ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം എത്തിയതായിരുന്നു എംഎൽഎ. ഈ സമയത്താണ് പ്രശാന്ത് കുട്ടി, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള...

‘അദാനിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്’: വിഴിഞ്ഞം ഓഹരി കൈമാറ്റ നീക്കം സർക്കാർ അറിഞ്ഞില്ലെന്ന്...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ എം എസ് സിക്ക് കൈമാറാൻ ഒരുങ്ങുന്ന നീക്കം സംസ്ഥാന സർക്കാർ മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.(CM VD Satheesan...

2029-ഓടെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നിലവിൽ വന്നേക്കും: ജെപിസി അധ്യക്ഷൻ...

പനാജി: രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പരിഷ്കാരം 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ നടപ്പിലാക്കാൻ ലക്ഷ്യമിട്ട് സംയുക്ത പാർലമെന്ററി സമിതി (JPC) യോജിച്ചൊരു സംവിധാനം രൂപീകരിക്കുകയാണെന്ന് ജെപിസി അധ്യക്ഷൻ പി.പി. ചൗധരി. ഗോവയിൽ നടന്ന സമിതിയുടെ ദ്വിദിന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഷ്കാരവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള വിവിധ...

‘ഓപ്പറേഷൻ തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കി, വലിയ ഓപ്പറേഷനായിരിക്കും അടുത്ത ഘട്ടത്തിൽ...

തിരുവനന്തപുരം: കേരള പോലീസ് നടപ്പിലാക്കിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയായ 'ഓപ്പറേഷൻ തൂഫാൻ' ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ ഡിജിപിമാരുടെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൂഫാൻ നടപടികൾ കൂടുതൽ ശക്തമായി ഏകോപിപ്പിക്കുന്നതിനായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എസ്പി റാങ്കിലുള്ള ഓരോ...