Amina SR

ഓപ്പറേഷൻ നുംഖോർ: ഭൂട്ടാൻ കസ്റ്റംസ് സംഘമെത്തി, സംയുക്ത യോഗം ഇന്ന് മൂന്നാറിൽ...

കൊച്ചി: രാജ്യത്തെ നടുക്കിയ വാഹന കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായുള്ള 'ഓപ്പറേഷൻ നുംഖോറി'ന്റെ ഭാഗമായി ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ഇന്ന് മൂന്നാറിൽ ചേരും. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10 ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി.(Operation Numkhor, Bhutan Customs team in Kerala, joint meeting in Munnar...

‘ഇത് അൽപ്പം കടന്ന കയ്യായിപ്പോയി’: ലൈംഗികാതിക്രമ കേസിന് പിന്നാലെ പ്രതികരിച്ച് KSU...

കണ്ണൂർ: തനിക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള വേട്ടയാടലാണെന്നും കെഎസ്‌യു കണ്ണൂർ ജില്ലാ അധ്യക്ഷൻ എം.സി. അതുൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അതുൽ തന്റെ ഭാഗം വ്യക്തമാക്കിയത്. സൗഹൃദമുണ്ടായിരുന്ന കാലത്തെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.(This has gone...

സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് ഒറ്റയടിക്ക് 360 രൂപ കുറഞ്ഞു |...

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപ എന്ന നിലയിലും, ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത്...

തിരിച്ചടി തുടങ്ങി ഇറാൻ: US പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണം, സമാധാന...

ടെഹ്‌റാൻ: ഒമാൻ കടലിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം വെടിവെച്ച് പിടിച്ചെടുത്തതിലുള്ള തിരിച്ചടിയാണിതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് ശക്തമാകുന്നത്.(Iran says it hit...

പാമ്പ് കടിയേറ്റ് മരിച്ച 8 വയസുകാരൻ്റെ സംസ്കാരം ഇന്ന്: സഹോദരൻ ഗുരുതരാവസ്ഥയിൽ...

തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കെ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ച ആൽജോയുടെ സംസ്കാരം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. പാമ്പ് കടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.(Funeral of 8-year-old boy who died of snakebite today, Brother in...

കാണാതായ വിഷ്ണുവിനായി തിരച്ചിൽ ഊർജിതം: CCTV ദൃശ്യങ്ങൾ പുറത്ത് | Missing

കോഴിക്കോട്: ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് കാണാതായെന്ന് പറയപ്പെടുന്ന വടകര സ്വദേശി വിഷ്ണുവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിഷ്ണുവിന്റെ മൊബൈൽ ഫോൺ അവസാനമായി ഓഫായ കാസർകോട് ബേക്കൽ പരിസരത്തും ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്.(Search intensifies for missing Vishnu, CCTV footage released) വിഷ്ണുവിനെ കാണാതാകുന്നതിന് തൊട്ടുമുൻപുള്ള...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ആന്ധ്രയിലെന്ന് സൂചന, ഡോ....

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ കേരളം വിട്ടതായി പോലീസ്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം ആന്ധ്രപ്രദേശിലുണ്ടെന്നാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാരും സംസ്ഥാനത്തിന് പുറത്താണെന്ന് ആണ് വിവരം.(Nitin Raj's death, Dr. MK Ram is said to...

നെട്ടയത്തെ സംഘർഷം: ബിജെപി കൗൺസിലർമാർ അടക്കമുള്ളവർക്കെതിരെ കേസ് | Nettayam clash

തിരുവനന്തപുരം: വട്ടിയൂർക്കാവ് നെട്ടയത്തെ ബിജെപി-സിപിഎം സംഘർഷത്തിന് പിന്നാലെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. ബിജെപി പ്രവർത്തകർ ഉൾപ്പെടെ 15 പേർക്കും കണ്ടാലറിയാവുന്ന 40 സിപിഎം പ്രവർത്തകർക്കുമെതിരെയാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.(Nettayam clash, Case filed against BJP councilors and others) സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് വട്ടിയൂർക്കാവ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്....

വിജയുടെ പള്ളി സന്ദർശനം: കടന്നാക്രമിച്ച് ഡിഎംകെ, വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കൾ തമിഴ്‌നാട്ടിലേക്ക്...

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് പള്ളിയിൽ പ്രാർത്ഥന നടത്തിയതിനെ പരിഹസിച്ച് ഡിഎംകെ. വിജയിയുടേത് വഞ്ചനയുടെ ചുംബനമാണെന്ന് ഡിഎംകെ എംപി പി. വിൽസൻ വിമർശിച്ചു.(Vijay's church visit, DMK attacks, national leaders head to Tamil Nadu to secure votes) വിജയിയുടെ പള്ളി സന്ദർശനത്തെ ബൈബിളിലെ യൂദാസിന്റെ ചുംബനത്തോടാണ് വിൽസൻ...

‘അമേരിക്കയുടെ നിലപാടുകൾക്ക് വിശ്വാസ്യതയില്ല, തിരിച്ചടി ഉടൻ’: കപ്പൽ US പിടിച്ചെടുത്തതിന് പിന്നാലെ...

ടെഹ്‌റാന്‍: പശ്ചിമേഷ്യയിലെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നിശ്ചയിച്ചിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ. ഇസ്ലാമാബാദിൽ നടക്കാനിരുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ഇരട്ടത്താപ്പും വിശ്വാസ്യതയില്ലായ്മയുമാണ് പിന്മാറ്റത്തിന് കാരണമായി ഇറാൻ ചൂണ്ടിക്കാട്ടുന്നത്.(America's stance lack credibility, Iran will not participate in second round of...