Amina SR

മുണ്ടത്തിക്കോട് ദുരന്തം: കാണാതായ ഗിരീഷിൻ്റെ അമ്മ അന്തരിച്ചു | Mundathikode tragedy

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ ഗൗരി അന്തരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യയാണ്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി, അപകടം നടക്കുന്നതിന്റെ തലേദിവസമാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയത്. (Mundathikode tragedy, Missing man's mother passes away) അപകടത്തിൽ മകനെ കാണാതായതോടെ വലിയ മാനസിക വിഷമത്തിലായിരുന്നു...

മുണ്ടത്തിക്കോട് ദുരന്തം: 50ഓളം വീടുകൾക്ക് നാശനഷ്ടം; ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു, പരിക്കേറ്റ...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പരിസരപ്രദേശങ്ങളിലെ ജനവാസ മേഖലയ്ക്കും കനത്ത നാശനഷ്ടം. അപകടസ്ഥലത്തിന് അരക്കിലോമീറ്റർ ചുറ്റളവിലുള്ള അൻപതോളം വീടുകൾ തകർന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ വീടുകളുടെ ജനൽചില്ലുകൾ തകരുകയും, അടച്ചിട്ടിരുന്ന വാതിലുകൾ തെറിച്ചുപോവുകയും ചെയ്തിട്ടുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് വിള്ളലുകൾ വീഴുകയും മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയും ചെയ്തു. ഒരു കിലോമീറ്റർ അകലെയുള്ള...

ഇറാനുള്ള ഉപരോധം തുടരുന്നതിനിടെ അമേരിക്കൻ നാവികസേനാ മേധാവി ജോൺ ഫീലൻ രാജിവച്ചു:...

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുഎസ് നാവികസേനാ മേധാവി ജോൺ ഫീലൻ അപ്രതീക്ഷിതമായി രാജിവെച്ചു. വൈറ്റ് ഹൗസിൽ ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകളാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.(US Navy Secretary John Phelan resigns as Iran's naval blockade continues) ജോൺ ഫീലൻ...

ഇറാനെതിരെ ഉപരോധം കടുപ്പിച്ച് US: ഇന്ത്യൻ തീരത്തിന് സമീപം 3 എണ്ണക്കപ്പലുകൾ...

ന്യൂഡൽഹി: ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി ഇന്ത്യൻ തീരത്തിന് സമീപത്തെ അന്താരാഷ്ട്ര കപ്പൽ ചാലിൽ വച്ച് മൂന്ന് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് സൈന്യം തടഞ്ഞു. 'ഡീപ് സീ', 'ഡോറീന', 'സെവിൻ'  എന്നീ കപ്പലുകളാണ് ഇവ. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങളോട് ചേർന്നു കിടക്കുന്ന അന്താരാഷ്ട്ര സമുദ്രപാതയിൽ വെച്ചാണ് ഈ നീക്കമുണ്ടായതെന്ന് അന്താരാഷ്ട്ര വാർത്താ...

ലബനീസ് മാധ്യമ പ്രവർത്തകയെ വധിച്ച് ഇസ്രായേൽ: രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു, ഈ വർഷം...

ബെയ്റൂട്ട്: ദക്ഷിണ ലബനനിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ദിനപത്രത്തിലെ റിപ്പോർട്ടറായ അമൽ ഖലീൽ ആണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചെയ്തു.(Lebanese Journalist Killed In Israeli Strike In South Lebanon, Body Retrieved Hours Later) ദക്ഷിണ ലബനനിലെ അൽ-തിരി ഗ്രാമത്തിൽ റിപ്പോർട്ടിംഗിനായി എത്തിയതായിരുന്നു അമൽ...

തൃശൂർ പൂരം നടത്തിപ്പ്: തീരുമാനമെടുക്കാൻ നിർണ്ണായക യോഗം ഇന്ന്; വ്യാഴാഴ്ച വരെ...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച നിർണ്ണായക ചർച്ചകൾ ഇന്ന് നടക്കും. രാവിലെ 10 മണിക്ക് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് അറിയിക്കും.(Thrissur Pooram, Crucial meeting to take decision today) വെടിക്കെട്ട്...

പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകൾക്ക് ഇപ്പോഴും തയ്യാറെന്ന് ഇറാൻ പ്രസിഡൻ്റ് | Iranian...

ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനിടെ, സമാധാന ചർച്ചകൾക്കും നയതന്ത്ര ധാരണകൾക്കും ഇപ്പോഴും തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. എന്നാൽ, ചർച്ചകൾക്ക് തടസ്സമാകുന്നത് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള വാഗ്ദാന ലംഘനങ്ങളും നാവിക ഉപരോധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ലോകം കണ്ടുകൊണ്ടിരിക്കുകയാണെന്നും പെസഷ്‌കിയാൻ പരിഹസിച്ചു.(West...

നിതിൻ രാജിൻ്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ ജാമ്യ ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും. വകുപ്പ് മേധാവി ഡോ. റാം, അധ്യാപിക സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.(Nitin Raj's death, Verdict on teachers' bail plea today ) നിതിൻ ആശുപത്രി...

തമിഴ്നാടും പശ്ചിമ ബംഗാളും വിധിയെഴുതുന്നു: വോട്ടിങ് ആരംഭിച്ചു, കനത്ത സുരക്ഷ |...

ചെന്നൈ: രാജ്യം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പ് ആരംഭിച്ചു. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുമ്പോൾ, ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പാണ് നടക്കുന്നത്. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത് ഇരു സംസ്ഥാനങ്ങളിലും കേന്ദ്രസേനയുടെ ഉൾപ്പെടെ കനത്ത സുരക്ഷാ വലയത്തിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.(Tamil Nadu and...

മുണ്ടത്തിക്കോട് ദുരന്തം: വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്തണമെന്ന് ദേവസ്വങ്ങൾ, നിർണ്ണായക യോഗം...

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ ആഘാതത്തിൽ നടുങ്ങിയിരിക്കുകയാണ് തൃശൂർ. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ കൂടി മരണത്തിന് കീഴടങ്ങിയതോടെ ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 10 പേരിൽ 4 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Mundathikode blast, Devaswoms want to hold Thrissur...