Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaശ്രദ്ധിക്കുക, തിരുവനന്തപുരത്ത് നാളെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും | Water supply

ശ്രദ്ധിക്കുക, തിരുവനന്തപുരത്ത് നാളെ ചിലയിടങ്ങളിൽ ജലവിതരണം മുടങ്ങും | Water supply

തിരുവനന്തപുരം: പേരൂർക്കട ടാങ്കിൽ നിന്നുള്ള പ്രധാന പൈപ്പിലെ അറ്റകുറ്റപ്പണികൾ പ്രമാണിച്ച് തലസ്ഥാനത്തെ പ്രധാന ഇടങ്ങളിൽ നാളെ രാത്രി മുതൽ ജലവിതരണം തടസ്സപ്പെടും. ഫെബ്രുവരി 7 രാത്രി 10 മണി മുതൽ ആണിത്.(Water supply will be disrupted in some areas in Thiruvananthapuram tomorrow)

ഇത് ഫെബ്രുവരി 8 വൈകിട്ട് 6 മണിയോടെ പുനഃസ്ഥാപിക്കും. പേരൂർക്കട ടാങ്കിൽ നിന്ന് വെള്ളം എത്തുന്ന പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്, പേരൂർക്കട, ഊളൻപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നിവയാണ്.

ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം കരുതിവെക്കണമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala