Sunday, February 8, 2026
HomeKeralaകൊച്ചിയിൽ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി: നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു...

കൊച്ചിയിൽ യുവാക്കളെ പോലീസ് മർദിച്ചതായി പരാതി: നീതി തേടി മുഖ്യമന്ത്രിയെ സമീപിച്ചു | Police

കൊച്ചി: എറണാകുളം പുതുവൈപ്പ് ബീച്ച് പരിസരത്ത് വെച്ച് പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുവൈപ്പ് സ്വദേശികളായ നിതിൻ ലിൻകൺ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് യുവാക്കൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.(Complaint alleging police have beaten up youths in Kochi)

പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ഇവരുടെ വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതെന്ന് യുവാക്കൾ പറയുന്നു.

മർദ്ദനത്തിന് പിന്നാലെ യുവാക്കളുടെ കൈവശമുണ്ടായിരുന്ന പണം ബലമായി തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നീതി തേടി യുവാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Updates