പാലക്കാട്: നെല്ലിയാമ്പതിയിൽ കെ.എസ്.ആർ.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. അപകടത്തിൽ പരിക്കേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Nelliampathi KSRTC Bus Accident Investigation Minister CP John Updates)
5 ദിവസത്തിനകം പോസ്റ്റ് ട്രാഷ് അനാലിസിസിലൂടെ അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുമെന്നും മന്ത്രി വ്യക്തമാക്കി. ബസിൽ 72 യാത്രക്കാരുണ്ടായിരുന്നുവെങ്കിലും കേരളത്തിലെ പൊതുഗതാഗത സാഹചര്യത്തിൽ അത് ഓവർലോഡായി കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
എതിർദിശയിൽ വന്ന ഇരുചക്രവാഹനത്തിൽ തട്ടാതിരിക്കാൻ ബസ് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കും. പരിക്കേറ്റ പത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് ചികിത്സയിലും പരിചരണത്തിലും പ്രത്യേക പരിഗണന നൽകാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Transport Minister C. P. John announced that a detailed ‘post-trash analysis’ will be conducted within five days to determine whether a brake failure or driver negligence caused the KSRTC bus accident in Nelliampathi. Visiting the injured at Palakkad District Hospital, the minister assured compensation and directed special care for injured migrant workers.


