HomeKeralaചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം, 12 ജില്ലകളിൽ ഇന്ന്...

ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും: സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, ജാഗ്രത വേണം | Kerala Rain Alert

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ആഗസ്റ്റ് 7 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദ്ദ പാത്തി ദുർബലമായെങ്കിലും വിവിധ ജില്ലകളിൽ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.(Kerala Rain Alert Orange Alert Issued For 12 Districts IMD Monsoon Forecast)

തീവ്രമഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരത്തും കൊല്ലത്തും മഞ്ഞ അലർട്ടും നിലവിലുണ്ട്.

ആഗസ്റ്റ് 4, 6, 7 തീയതികളിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 3, 4 തീയതികളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കടലിൽ പോകാൻ പാടില്ല.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം ക്യാമ്പുകളിലേക്ക് മാറിത്താമസിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ മീൻപിടിക്കാനോ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽ നിന്ന് സെൽഫിയെടുക്കുന്നതും കാഴ്ച കാണുന്നതും പൂർണ്ണമായും ഒഴിവാക്കണം. വിനോദയാത്രകളും അത്യാവശ്യമല്ലാത്ത രാത്രിയാത്രകളും ഒഴിവാക്കുക. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ ഉള്ളവർ മുൻകരുതലുകൾ സ്വീകരിക്കണം.

Story Summary

The India Meteorological Department has issued an Orange Alert for 12 districts in Kerala on August 3 due to a cyclonic circulation over southern Tamil Nadu. Heavy to very heavy rainfall is predicted across the state until August 7, prompting safety warnings against landslides, waterlogging, and travel to high-risk areas.

WhatsApp Channel Banner

Latest updates

ഹേന പി.എന്നിന്റെ ആദ്യ നോവൽ ‘രാവണ ചിദംബരം’ എസ്....

കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എൻ. രചിച്ച 'രാവണ ചിദംബരം' എന്ന നോവൽ പ്രകാശനം ചെയ്തു (Ravana Chidambaram novel release). എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച്...

ചക്രവാതച്ചുഴി നിലനിൽക്കുന്നു: ഓഗസ്റ്റ് 7 വരെ മഴ തുടരാൻ...

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരളത്തിൽ ഓഗസ്‌റ്റ് 3 മുതൽ 7 വരെ പരക്കെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain...

ലോകകപ്പ് വരുമാന പങ്കാളിത്ത പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ...

സൂറിച്ച്: ഭാവിയിലെ ഫിഫ ലോകകപ്പ് വരുമാനത്തിൽ സ്വകാര്യ നിക്ഷേപകർക്ക് പങ്കാളിത്തം നൽകാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ ഫിഫയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ മുന്നറിയിപ്പ് നൽകി (UEFA Legal...

മന്ത്രിസഭാ പുനഃസംഘടനയിൽ കർണാടക കോൺഗ്രസിൽ അതൃപ്തി; എംഎൽഎമാർ രാജി...

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടനയെ ചൊല്ലി പാർട്ടിക്കുള്ളിൽ കടുത്ത അതൃപ്തി. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് രണ്ട് എംഎൽഎമാർ രാജി പ്രഖ്യാപിച്ചതായും ചില മുതിർന്ന നേതാക്കൾ രാജി പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട് (...

കാവേരി ജലം എത്തിയില്ല; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം...

തഞ്ചാവൂർ: കാവേരി നദിയിലെ ജലം ജൂൺ 12ന് തമിഴ്നാട്ടിലെത്തേണ്ടതായിരുന്നെങ്കിലും ഓഗസ്റ്റ് ആയിട്ടും ആവശ്യമായ വെള്ളം ലഭിച്ചില്ലെന്ന് ഡിഎംകെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ (MK Stalin Cauvery Water Dispute)....

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...