ന്യൂഡൽഹി: കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും തന്റെ ഉപരിപഠന ചെലവുകളെക്കുറിച്ചും ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്കേ. ബോസ്റ്റൺ സർവ്വകലാശാലയുടെ സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ചാണ് താൻ യു.എസിൽ പഠിച്ചതെന്ന് മുതിർന്ന മാധ്യമപ്രവർത്തകയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(Abhijeet Dipke Clarifies US Education Funding Amid Family Asset Probe Controversy)
തെളിവായി തനിക്ക് ലഭിച്ച സ്കോളർഷിപ്പ് രേഖകളും അദ്ദേഹം പുറത്തുവിട്ടു. മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷനിലെ (MIDC) റിട്ടയേർഡ് ജൂനിയർ എഞ്ചിനീയറായ അഭിജീതിന്റെ പിതാവ് ഭഗവാൻറാവു ദിപ്കേയുടെ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ അമിത് തിവാരി എന്ന ആർ.ടി.ഐ പ്രവർത്തകൻ ഓഗസ്റ്റ് 1-ന് പരാതി നൽകിയിരുന്നു.
മാസം 60,000-65,000 രൂപ ശമ്പളമുണ്ടായിരുന്ന ഒരാൾക്ക് എങ്ങനെ മക്കളെ വിദേശത്ത് പഠിപ്പിക്കാൻ കഴിഞ്ഞു എന്നായിരുന്നു തിവാരിയുടെ ചോദ്യം. ഭാവിയിൽ സി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് സുതാര്യമായ രീതിയിൽ ജനങ്ങളിൽ നിന്നും ഫണ്ട് സ്വീകരിക്കുമെന്ന് അഭിജീത് പറഞ്ഞു. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രക്ഷോഭങ്ങൾക്ക് സാധാരണക്കാരായ ജനങ്ങളാണ് ഭക്ഷണവും വെള്ളവും എത്തിച്ചുനൽകിയത്. ഡൽഹി പോലീസിലെ ചില ഉദ്യോഗസ്ഥർ പോലും സ്വകാര്യമായി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുടിവെള്ളം നൽകിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
Story Summary
Cockroach Janta Party founder Abhijeet Dipke dismissed allegations regarding his family’s finances, clarifying that his US education was funded through a Boston University scholarship and an education loan. He addressed the RTI complaints filed against his father’s wealth, while emphasizing that his party will rely on transparent crowdfunding.


