HomeKeralaപമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന് മന്ത്രി പി.സി....

പമ്പയിൽ അതിതീവ്ര മുന്നറിയിപ്പ്: പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യതയെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്; ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം | Pathanamthitta flash flood alert

പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ മാറിനിൽക്കുന്നുണ്ടെങ്കിലും പമ്പാ നദിയിൽ അതിതീവ്ര മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തിൽ രാത്രി മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര പ്രളയ ദുരിതാശ്വാസ ചുമതലയുള്ള മന്ത്രി പി.സി. വിഷ്ണുനാഥ് (Pathanamthitta flash flood alert). അപകടസാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കുമെന്നും എല്ലാവരും കനത്ത ജാഗ്രത പാലിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിക്കും.

അതേസമയം പത്തനംതിട്ടയിലുണ്ടായത് സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കമാണെന്ന സി.പി.ഐ.എം ആരോപണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. മൂഴിയാർ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടി വരുന്ന ഒന്നാണെന്നും അതിൽ റൂൾ കർവ് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ദുരിതാശ്വാസ യോഗത്തിൽ കോൺഗ്രസുകാരെ മാത്രം പങ്കെടിപ്പിച്ചു എന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും അത് വേദനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടര വർഷമായി മണിയാർ ഡാമിന്റെ ഗേറ്റുകൾ തകരാറിലായി തുറന്നു കിടക്കുകയാണെന്നും മുൻ സർക്കാരിന്റെ വീഴ്ച പരിഹരിക്കാൻ പ്രളയശേഷം തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.

മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ ആറന്മുള മേഖലയിൽ വെള്ളം മെല്ലെ ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള നിരവധി വീടുകളും പ്രധാന റോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതിനിടെ ജില്ലയിൽ തടസ്സപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ KSEB ആരംഭിച്ചിട്ടുണ്ട്.

കാ കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉൾവനങ്ങളിൽ മഴ കുറവാണെങ്കിലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഭക്തരെ നിലക്കലിൽ തടയും. കാലാവസ്ഥ അനുകൂലമാകുന്നതിനനുസരിച്ച് മാത്രമേ ഭക്തരെ പമ്പയിലേക്കും സന്നിധാനത്തേക്കും കടത്തിവിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Story Summary: Minister P.C. Vishnunath warned of potential flash floods in Pathanamthitta following a severe flood alert for the Pamba river. While water levels in Aranmula are slowly receding, pilgrimage to Sabarimala has been restricted at Nilakkal as a precaution due to landslide threats.

WhatsApp Channel Banner

Latest updates

കനത്ത മഴ മുന്നറിയിപ്പ്: എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ...

എറണാകുളം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് രാത്രി 10 മണിക്ക് പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ രാത്രി മുഴുവൻ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു (Heavy rain holiday...

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച...

തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി (Trivandrum SAT Hospital newborn abandoned) ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തിരുവല്ലം വണ്ടിത്തടം സ്വദേശിനിയായ ഗ്രീഷ്മ (20) എന്ന യുവതിയാണ് പ്രസവിച്ച...

തുടർഭരണം അപകടമെന്ന് സാനു മാഷിന് തോന്നിയിട്ടില്ല: സച്ചിദാനന്ദന് പരോക്ഷ...

കൊച്ചി: പ്രമുഖ സാഹിത്യ വിമർശകനും ചിന്തകനുമായ പ്രൊഫ. എം.കെ. സാനുവിന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ വേദിയിൽ കവി കെ. സച്ചിദാനന്ദന് പരോക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്പിണറായി വിജയൻ (Pinarayi Vijayan). ഇടതുപക്ഷത്ത് നിന്നുകൊണ്ട്...

ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ പപ്പു യാദവ് എം.പിക്ക് നേരെ ചെരുപ്പേറ്;...

ന്യൂഡൽഹി: സ്വതന്ത്ര ലോക്സഭാ എം.പി. പപ്പു യാദവ് എന്ന രാജേഷ് രഞ്ജന് നേരെ ഡൽഹിയിൽ വാർത്താസമ്മേളനത്തിനിടെ ചെരുപ്പേറ്. ദാരുണമായ ആക്രമണത്തിന് പിന്നാലെ അക്രമിയായ ഉത്തർപ്രദേശ് ബുലന്ദ്ഷഹർ സ്വദേശി സുമിത് എന്നയാളെ പപ്പു യാദവും...

ഇറാനെതിരെയുള്ള ആക്രമണം റദ്ദാക്കിയതായി ട്രംപ്; തിരിച്ചടിക്കുമെന്ന് ഇറാൻ, ഗൾഫ്...

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനെതിരെ നടത്താൻ പദ്ധതിയിട്ടിരുന്ന സൈനിക ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് (Donald Trump Iran strikes cancelled). ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇറാനുമായുള്ള നയതന്ത്ര...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....