തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Heavy Rain In Kerala Orange Alert In Twelve Districts High Caution In Hilly Areas)
പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ മഴ കടുക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ പ്രാദേശിക ഭരണകൂടങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മഴയോടൊപ്പം കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. അതേസമയം, നാളെയോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Summary
Heavy rains are expected to continue across Kerala today, leading to an Orange Alert being issued for 12 districts, excluding Thiruvananthapuram and Kollam. Authorities have urged residents in coastal and hilly areas to exercise extreme caution, especially in northern districts, though rainfall intensity is expected to diminish by tomorrow.


