തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.(Unity movement is not possible, says NSS leadership)
ചർച്ചകൾ എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ അധ്യായമാണ്. അത് വീണ്ടും തുറക്കാൻ ഒട്ടും താല്പര്യമില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഐക്യ നീക്കവുമായി ബന്ധപ്പെട്ട് ഇനി ആരും സംഘടനയെ സമീപിക്കേണ്ടതില്ലെന്നാണ് ഔദ്യോഗിക നിലപാട്.
ഒരു കാരണവശാലും ഐക്യം സാധ്യമല്ലെന്നും എൻഎസ്എസ് ആവർത്തിച്ചു. നേരത്തെയും സമാനമായ ഐക്യ നീക്കങ്ങൾ നടന്നപ്പോൾ എൻഎസ്എസ് അതിൽ നിന്ന് വിട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.



