പാറ്റ്‌ന: ബീഹാറിലെ നാളന്ദ ജില്ലയിലുള്ള രാജ്ഗിറിൽ ഓടുന്ന ബൈക്കിന് പിന്നിൽ യുവതിയെ ദൂരങ്ങളോളം റോഡിലൂടെ വലിച്ചിഴച്ചതായി ആരോപിക്കപ്പെടുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.(Bihar bike dragging video, Dragging Woman On Motorcycle Video Viral Rajgir Nalanda)
സർക്കാർ ഉദ്യോഗസ്ഥനായ യുവാവും യുവതിയും മാസങ്ങളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കുടുംബത്തിന്റെ എതിർപ്പ് ചൂണ്ടിക്കാട്ടി യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് തർക്കത്തിന് വഴിവെച്ചത്. സംഭവദിവസം ഇരുവരും തമ്മിൽ കണ്ടുമുട്ടുകയും തർക്കമുണ്ടാവുകയും ചെയ്തിരുന്നു.
ഇതിനുശേഷം യുവാവ് ബൈക്കിൽ മടങ്ങാൻ ശ്രമിച്ചപ്പോൾ, യുവതി ബൈക്കിൽ പിടിച്ച് തടയാൻ നോക്കുകയായിരുന്നു. എന്നാൽ ബൈക്ക് നിർത്താതെ മുന്നോട്ട് പോയതോടെ യുവതി റോഡിലൂടെ ദൂരങ്ങളോളം വലിച്ചിഴക്കപ്പെടുകയായിരുന്നു. സംഭവത്തിൽ നവാഡ ജില്ലയിലെ നർദിഗഞ്ച് പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്.
Story Summary
A disturbing viral video from Nalanda, Bihar, shows a woman being dragged along the road by a motorcycle after holding onto it. Reports indicate that the biker, a government employee, refused to marry her following family opposition, leading to a dispute after which the woman lodged a formal police complaint.


