കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ച് പുറത്താക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവ് കണ്ണൂർ മേയർ പുറത്തിറക്കി. കെട്ടിട നിർമാണ പെർമിറ്റിന് അനുമതി നൽകുന്നതിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അസ്‌ലം വിജിലൻസിന്റെ പിടിയിലായത്.
കൈക്കൂലി ആവശ്യപ്പെട്ടതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.
Story Summary:
A temporary assistant engineer of Kannur Corporation has been dismissed after being caught by Vigilance officials while accepting a bribe. The accused allegedly demanded ₹15,000 for approving a building construction permit.


