കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കണ്ണൂർ കോർപ്പറേഷനിലെ താൽക്കാലിക അസിസ്റ്റന്റ് എൻജിനീയറെ പിരിച്ചുവിട്ടു (Kannur Corporation Vigilance Trap). താഴെചൊവ്വ സ്വദേശി മുഹമ്മദ് അസ്‌ലമിനെയാണ് കോർപ്പറേഷൻ നടപടി സ്വീകരിച്ച് പുറത്താക്കിയത്.
ഇതുസംബന്ധിച്ച ഉത്തരവ് കണ്ണൂർ മേയർ പുറത്തിറക്കി. കെട്ടിട നിർമാണ പെർമിറ്റിന് അനുമതി നൽകുന്നതിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അസ്‌ലം വിജിലൻസിന്റെ പിടിയിലായത്.
കൈക്കൂലി...
കണ്ണൂർ : പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട ഡോക്ടർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കുട്ടിക്ക് അനസ്തീഷ്യ നൽകിയത് ഇവർ ആയിരുന്നു.(Devansh Shaurya Death Case Anticipatory Bail Plea Of Dr To Be Heard Today)
കുട്ടിയുടെ ചികിത്സയിൽ...
കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചുണ്ടിന് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ ഒന്നരവയസ്സുകാരൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മരണപ്പെട്ടു (Baby memorial hospital medical negligence). എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. പയ്യന്നൂരിലെ ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയായിരുന്നു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂർ...
കണ്ണൂർ: വാണിയപ്പാറ പള്ളി സെമിത്തേരിയിലെ ദുരൂഹത നിറഞ്ഞ കല്ലറ ഇന്ന് തുറന്ന് പരിശോധിക്കും. ആർഡിഓയുടെ അനുമതി ലഭിച്ചതോടെയാണ് പോലീസ് കല്ലറ തുറക്കാൻ തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ അതീവ സുരക്ഷയിലും വിദഗ്ധ സംഘത്തിന്റെ സാന്നിധ്യത്തിലുമായിരിക്കും നടപടികൾ.(Vaniyappara Church Mysterious Grave To Be Opened For Investigation)
കഴിഞ്ഞ 13-ാം തീയതി സെമിത്തേരിയിലെ 38-ാം നമ്പർ...
കണ്ണൂർ: പിലാത്തറയിൽ കാറും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും കവർന്ന കേസിൽ ബിജെപി പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു (Pilathara robbery case). കണ്ണൂർ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42) ആണ് പിടിയിലായത്. കാസർകോട് അതിർത്തി പ്രദേശമായ ഉപ്പളയിൽ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. കവർച്ചയ്ക്കായി പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളും...
കണ്ണൂർ: ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൃത്താധ്യാപികയായ സാന്ദ്രതാര (22) ആണ് മരണപ്പെട്ടത്. കരിമ്പത്തെ ആകാശ് മോഹന്റെ ഭാര്യയാണ്. ഭർതൃവീട്ടിലെ കിടപ്പുമുറിയിലെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.(Newlywed Dance Teacher Found Dead In Kannur Husband Home)
ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. നാലുമാസം മുൻപായിരുന്നു സാന്ദ്രതാരയുടെയും ആകാശിന്റെയും വിവാഹം. കൊല്ലം...
തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....