തിരുവനന്തപുരം: നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ച് അപകടം. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം നടന്നത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിന് തൽക്ഷണം തീപിടിക്കുകയും, അഗ്നിബാധ ഹോട്ടലിലേക്ക് പടരുകയുമായിരുന്നു.(Lorry Rams Into Hotel In Attingal Fire Outbreak Avoids Major Casualty)
അപകടസമയത്ത് ജീവനക്കാർ ഹോട്ടലിനുള്ളിൽ ഉണ്ടായിരുന്നുവെങ്കിലും അടിയന്തരമായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കടയിൽ ഉപഭോക്താക്കൾ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാനായത്. അപകടത്തിൽ ലോറിയുടെ ക്യാബിൻ കത്തിനശിച്ചു.
Story Summary
A speeding lorry rammed into a hotel in Attingal late at night, sparking a fire that destroyed the lorry’s cabin and spread into the building. Employees narrowly escaped without injuries as the restaurant had already closed for customers, while firefighters successfully brought the blaze under control.


