ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ഗീതാ കോളനി ഖാദറിൽ യമുനാ നദിയിൽ കുളിക്കാനിറങ്ങിയ നാല് കുട്ടികൾ മുങ്ങിത്താണു. ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കാണാതായ മറ്റ് മൂന്ന് പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ഡൽഹി ഫയർ സർവീസ് അധികൃതർ അറിയിച്ചു.(Youth Drowns Three Missing In Yamuna River At Geeta Colony Delhi)
മരിച്ചയാളെ സോനു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ഫയർഫോഴ്‌സും പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ, ഹേമന്ത്, രാജൻ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
വിവരമറിഞ്ഞ ഉടൻ തന്നെ ഗീതാ കോളനി, ലക്ഷ്മി നഗർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയുടെ സംഘവും സ്കൂബ ഡൈവർമാരും ഡൽഹി ഫയർ സർവീസ് ജീവനക്കാരും ചേർന്ന് നദിയിൽ വ്യാപകമായ തെരച്ചിൽ നടത്തിവരികയാണ്.
Story Summary
One youth died and three others went missing after four youths drowned while bathing in the Yamuna River at Geeta Colony Khadar in Delhi. Rescue operations involving the Delhi Fire Service, DDMA, and divers are underway to trace the missing youths named Sachin, Hemant, and Rajan.


