ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗിൽ പാകിസ്താൻ താരത്തെ പരാജയപ്പെടുത്തി ഇന്ത്യയുടെ ജാദുമണി സിംഗ് മൺഡെങ്ബാം ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗം പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ പാകിസ്താന്റെ സുമാമ റഹ്മാനെ ഏകകണ്ഠമായ വിധിയിലൂടെയാണ് (5-0) മണിപ്പൂർ സ്വദേശിയായ ഈ ഇന്ത്യൻ താരം കീഴടക്കിയത്.(CWG 2026 Boxer Jadumani Singh Beats Pakistan Rehman Advances To Quarterfinals)
നേരത്തെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആതിഥേയരായ സ്കോട്ട്‌ലൻഡിന്റെ ആരോൺ കുള്ളനെ തോൽപ്പിച്ചാണ് ജാദുമണി പ്രീ-ക്വാർട്ടറിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ താരം വീണ്ടും റിംഗിലിറങ്ങും. വനിതകളുടെ 54 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം പ്രീതി പവാറും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയിട്ടുണ്ട്.
അതേസമയം, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മികച്ച നേട്ടങ്ങളുടെ ദിനം കൂടിയായിരുന്നു ഇത്. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ ആകെ 190 കിലോ ഉയർത്തി ഇന്ത്യയുടെ സ്റ്റാർ താരം മീരാഭായ് ചാനു സ്വർണ്ണം നേടി. പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത സിംഗ് വെള്ളി മെഡലും സ്വന്തമാക്കി.
Story Summary
Indian boxer Jadumani Singh Mandengbam advanced to the men’s 55kg quarterfinals at the Glasgow Commonwealth Games 2026 after defeating Pakistan’s Sumama Rehman 5-0. India also celebrated major medal success with Mirabai Chanu winning gold in women’s 48kg weightlifting and Rishikanta Singh clinching silver in men’s 60kg.


