HomeWorld16 വയസ്സിന് മുമ്പ് ചരിത്രനേട്ടം: ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുമായി...

16 വയസ്സിന് മുമ്പ് ചരിത്രനേട്ടം: ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡുമായി വൈഭവ് സൂര്യവംശി | Vaibhav Sooryavanshi

ഹരാരെ: അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ യുവ ഓപ്പണർ വൈഭവ് സൂര്യവംശി. 16 വയസ്സ് തികയുന്നതിന് മുമ്പ് അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റിൽ ഒന്നിലധികം അർദ്ധസെഞ്ചുറികൾ നേടുന്ന ആദ്യ താരമെന്ന അപൂർവ്വ നേട്ടമാണ് ഈ 15-കാരൻ സ്വന്തമാക്കിയത്. സിംബാബ്‌വെക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ 48 പന്തിൽ നിന്ന് 81 റൺസ് നേടിയാണ് വൈഭവ് ഈ ചരിത്ര നേട്ടത്തിലെത്തിയത്.(Vaibhav Sooryavanshi Scripts History Record T20I Feat India vs Zimbabwe)

നേരത്തെ നേപ്പാൾ താരം കുശാൽ മല്ല മാത്രമാണ് 16 വയസ്സിന് മുമ്പ് ഒരു 50+ സ്കോർ നേടിയിരുന്നത്. ആ റെക്കോർഡാണ് രണ്ട് അർദ്ധസെഞ്ചുറികളോടെ വൈഭവ് മറികടന്നത്. തകപ്പൻ ബാറ്റിംഗ് പുറത്തെടുത്ത വൈഭവ്, സഹഓപ്പണർ അഭിഷേക് ശർമ്മയെ (2) തുടക്കത്തിലേ നഷ്ടമായെങ്കിലും ഇഷാൻ കിഷനൊപ്പം (29) ചേർന്ന് രണ്ടാം വിക്കറ്റിൽ 75 റൺസും, ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം (27) മൂന്നാം വിക്കറ്റിൽ 50 റൺസും കൂട്ടിച്ചേർത്തു. 8 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു താരം പുറത്തെടുത്ത നിയന്ത്രിത ബാറ്റിംഗ്.

അർഹിച്ച സെഞ്ചുറിക്ക് തൊട്ടടുത്ത് വെച്ച് വെസ്ലി മധെവെരെയുടെ പന്തിൽ ബ്രാഡ് ഇവാൻസ് ക്യാച്ചെടുത്താണ് വൈഭവിനെ പുറത്താക്കിയത്. വൈഭവിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 192/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയെ 157/7 എന്ന സ്കോറിലൊതുക്കി 35 റൺസിന്റെ ജയത്തോടെ ഇന്ത്യ ടി20 പരമ്പര 3-0 ന് തൂത്തുവാരി. മത്സരത്തിലെ മികച്ച പ്രകടനത്തിന് വൈഭവ് സൂര്യവംശിയെ പ്ലെയർ ഓഫ് ദി മാച്ചായും പ്ലെയർ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.

Story Summary

15-year-old Indian opener Vaibhav Sooryavanshi made history by becoming the first player in men’s international cricket to register multiple 50-plus scores before turning 16. His brilliant 81 off 49 balls powered India to 192/5, securing a 35-run win and a 3-0 T20I series sweep against Zimbabwe in Harare.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...