HomeKerala'മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി': CJP പ്രക്ഷോഭം BJPയുടെ തകർച്ചയുടെ...

‘മോദി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി’: CJP പ്രക്ഷോഭം BJPയുടെ തകർച്ചയുടെ തുടക്കമെന്ന് PK കുഞ്ഞാലിക്കുട്ടി | PK Kunhalikutty Slams Modi Govt

മലപ്പുറം: കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയത് അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ യുവജന സമരമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സി.ജെ.പിയുടെ സമരവിജയം മോദി സർക്കാരിനേറ്റ വലിയ തിരിച്ചടിയാണെന്നും ബി.ജെ.പിയുടെ തകർച്ചയുടെ ആരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു.(PK Kunhalikutty Slams Modi Govt Calls CJP Protest Victory Beginning Of BJP Decline)

യുവാക്കൾ തെളിയിച്ച സമരത്തിന്റെ പുതിയ മാതൃക മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും മാതൃകയാക്കാവുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് സർക്കാരിനെതിരെ വലിയൊരു പ്രക്ഷോഭം ഉരുണ്ടുകൂടുന്നു എന്ന് മനസ്സിലാക്കിയാണ് കേന്ദ്രം ഇപ്പോൾ മുട്ടുമടക്കിയത്. രണ്ടടി പിന്നോട്ടുപോയില്ലെങ്കിൽ പ്രക്ഷോഭം ആളിക്കത്തുമെന്ന് തിരിച്ചറിഞ്ഞാണ് സമരം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകരുടെ പ്രശ്നങ്ങൾ, രൂക്ഷമായ തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച എന്നിവ ജനജീവിതത്തെ സങ്കീർണ്ണമാക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ജാതിയോ മതമോ പ്രാദേശിക വികാരങ്ങളോ ഇല്ലാതെ യുവാക്കൾ അതിശക്തമായി പ്രതികരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് വിഷയത്തിലും പി.എം ശ്രീ പദ്ധതിയിലും എൽ.ഡി.എഫ് നടത്തുന്ന പ്രചാരണങ്ങൾ തള്ളിക്കളയുമെന്നും വഖഫ് ബോർഡിൽ മറ്റ് മതസ്ഥരെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Story Summary

Minister P.K. Kunhalikutty described the Cockroach Janata Party (CJP) protest as the largest youth agitation in recent Indian history and a major blow to the Modi government. He stated that the government retreated fearing a massive nationwide uprising, while also noting that the youth responded rising above caste, religion, and regional lines against real socio-economic issues.

WhatsApp Channel Banner

Latest updates

ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം: 4...

ന്യൂഡൽഹി: ഉക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. ഇതിൽ നാല് ഇന്ത്യൻ പൗരന്മാർ ഉണ്ടായിരുന്നു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.(Ship With Four Indians Struck At Ukraine...

‘ധർമ്മേന്ദ്ര പ്രധാൻ്റെ രാജി മഹത്തായ സമരവിജയം, തുടക്കത്തിൽ അറച്ച്...

പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി മഹത്തായ സമരത്തിന്റെ വിജയമാണെന്ന് സി.പി.എം നേതാവ് എം. സ്വരാജ്. സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ജനവികാരമാണ് ഈ രാജിയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(M Swaraj...

‘അത്യന്തം കർത്തവ്യബോധത്തോടെ ഈ ചുമതല ഏറ്റെടുക്കുന്നു’: കേന്ദ്ര വിദ്യാഭ്യാസ...

ന്യൂഡൽഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ഞായറാഴ്ച ചുമതലയേറ്റു. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെ തുടർന്ന് ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച രാജിവെച്ചതിനെ തുടർന്നാണ് പ്രൾഹാദ്...

അസമിലെ പ്രളയക്കെടുതി: സർബാനന്ദ സോനോവാളിനോട് വിവരങ്ങൾ തേടി പ്രധാനമന്ത്രി...

ഗുവാഹത്തി: അസമിൽ വീണ്ടും പ്രളയക്കെടുതി രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിവരങ്ങൾ തേടി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ മുഖ്യമന്ത്രി കൂടിയായ സർബാനന്ദ സോനോവാൾ അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ...

CJP സമരത്തിന് ഐക്യദാർഢ്യവുമായി പുറപ്പെട്ട DYFI സംഘം ഡൽഹിയിലെത്തി:...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി (CJP) നടത്തിയ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നിന്ന് പുറപ്പെട്ട ഡി.വൈ.എഫ്.ഐ നേതാക്കളുടെയും പ്രവർത്തകരുടെയും സംഘം ഡൽഹിയിലെത്തി. കേന്ദ്ര വിദ്യാഭ്യാസ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....