കൊച്ചി: എക്‌സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ നിർണ്ണായക തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സേവനങ്ങൾക്കുള്ള ഇൻവോയ്‌സ് സമർപ്പിക്കുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു.(CMRL Exalogic Case, ED Finds Advance Payments To Veena And Money Laundering Proof)
2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 45 ലക്ഷം രൂപയാണ് ഇത്തരത്തിൽ മുൻകൂറായി കൈപ്പറ്റിയത്. ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലാണ് വീണ തുക വാങ്ങിയതെന്നും, ഇതിനായി ഇൻവോയ്‌സുകൾ നിർമ്മിച്ചെന്നും ഏജൻസി വ്യക്തമാക്കി.
അതേസമയം, സി.എം.ആർ.എൽ ഉടമയുടെ നേതൃത്വത്തിൽ വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കൽ നടന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതായി ഇ.ഡി അവകാശപ്പെടുന്നു. ഇതിനായി ഇടപാടുകാർക്ക് നിശ്ചിത കമ്മീഷൻ നൽകി. കഴിഞ്ഞ 15 വർഷത്തിനിടെ ഈ രീതിയിലൂടെ 182 കോടിയുടെ ക്രമക്കേടുകൾ നടന്നതായി ഇ.ഡി കണ്ടെത്തി.
Story Summary
The Enforcement Directorate (ED) revealed further findings in the Exalogic-CMRL payment case, stating Veena received ₹45 lakh in advance before generating invoices between January and October 2017. Additionally, the ED uncovered a ₹182 crore money laundering operation by CMRL.


